മലപ്പുറത്ത് നടന്ന കെഎസ്ടിഎ (KSTA) സംസ്ഥാന അധ്യാപക കലോത്സവത്തിന് മേശയിലൊരുക്കിയത് കോഴിബിരിയാണിയും ബീഫും ചിക്കനും. ആറ് വേദികളിലായിരുന്നു മത്സരം.
ചിക്കന്‍ ബിരിയാണി, ബീഫ് കറി, ചപ്പാത്തി, ഇഡ്ലി, സാമ്പാര്‍, പഴം പുഴുങ്ങിയത്, ഉപ്പുമാവ്, മിനി സദ്യ, പായസം, മീന്‍ വറുത്തത്, പത്തിരിയുമൊക്കെയായിരുന്നു മത്സരാര്‍ത്ഥികളായ അധ്യാപകര്‍ക്ക് വിളമ്പിയിരുന്നത്.
ഭക്ഷണം സൂപ്പറായിരുന്നു. നോണ്‍ വെജ് ഒന്നും പരിപാടിയെ ബാധിച്ചിട്ടില്ല, ചിക്കന്‍ ബിരിയാണിയും ബീഫും ഉള്‍പ്പെടെയുള്ള നോണ്‍ വെജ് ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഊര്‍ജം ഇരിട്ടിക്കുമെന്നും കലാകാരന്മാരായ അധ്യാപകര്‍ പറയുന്നു.
അതേസമയം, സ്‌കൂള്‍ കലോത്സവത്തിന് അടുത്ത വര്‍ഷം മുതല്‍ നോണ്‍ വെജ് വിഭവങ്ങള്‍ ഒരുക്കുന്നതിനായി കലോത്സവ മാനുവല്‍ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നു.
കെഎസ്ടിഎ സംസ്ഥാന അധ്യാപക കലോത്സവം സമാപിച്ചപ്പോള്‍ 135 പോയിന്റ് നേടി കണ്ണൂര്‍ കിരീടവും ആതിഥേയരായ മലപ്പുറം രണ്ടാം സ്ഥാനവും സ്വന്തമാക്കി. 94 പോയിന്റ് നേടി കോഴിക്കോട്, കാസര്‍കോട് ജില്ലകള്‍ മൂന്നാംസ്ഥാനം പങ്കിട്ടു.
ആറു വേദികളിലായിരുന്നു മത്സരം. 29 ഇനങ്ങളിലായി ആയിരത്തോളം അധ്യാപകര്‍ മാറ്റുരച്ചു. സമാപനയോഗം നടി നിലമ്പൂര്‍ ആയിഷ ഉദ്ഘാടനംചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here