ഓട്ടോയിലൂടെ ഇന്ത്യ കണ്ട നാല്‍വര്‍ സംഘത്തിന് ആശംസകളുമായി എ എ റഹീം എം പി

കേരളം മുതല്‍ കശ്മീര്‍ വരെ ഇന്ത്യ കണ്ട നാല്‍വര്‍ സംഘത്തിന് ആശംസകളുമായി എ എ റഹീം എം പി. സിയാദ്, അഷ്‌കർ,സിറാജ്, ഷെഫീഖ് എന്നിവരാണ് ഇന്ത്യ കറങ്ങി കാണാൻ ഓട്ടോയുമായി യാത്ര തിരിച്ചത്.

യാത്രാ സൗകര്യത്തിനായി ഓട്ടോറിക്ഷ അടിമുടി പുതുക്കി പണിതു. ഭക്ഷണം പാകം ചെയ്യാന്‍ ഒരു ചെറിയ അടുക്കള, ചാര്‍ജിങ് പോര്‍ട്ട്, കാല്‍ നീട്ടി വെയ്ക്കാന്‍ പാകത്തിനുള്ള സീറ്റിങ് സൗകര്യം എന്നിവയും ഓട്ടോയില്‍ ഒരുക്കിയ ശേഷമാണ് നാലുപേരും യാത്രയ്ക്ക് തിരിച്ചത്.

പാഷന്‍ എന്നത് വളരെ പ്രധാനമാണെന്നും പലപ്പോഴും പാഷനില്‍ നമ്മള്‍ സന്ധിചെയ്യുമെന്നും റഹീം എംപി പറഞ്ഞു. എന്നാല്‍ ഇവരാകട്ടെ മറിച്ചായിരുന്നു, ഇന്ത്യകാണാനിറങ്ങിയ നാലുപേര്‍ക്കും ആശംസകള്‍ നേരുന്നുവെന്നും എ എ റഹീം എംപി പറഞ്ഞു.

എ എ റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…

ഓട്ടോറിക്ഷയിലൂടെ കണ്ട ഇന്ത്യ

സംസ്‌കാരങ്ങളുടെ , കലകളുടെ ഭാഷകളുടെ , വൈവിധ്യങ്ങളുടെ , വിശാലമായ ഭൂപ്രകൃതിയുടെ ഇന്ത്യ.അവിശ്വസനീയമായ വൈവിധ്യങ്ങളാല്‍ സമ്പന്നമാണ് ഇന്ത്യ.ഇന്ത്യന്‍ വൈവിധ്യങ്ങള്‍ തേടിയൊരു യാത്ര.
അതും ഓട്ടോറിക്ഷയില്‍..

ഓട്ടോറിക്ഷയില്‍ കേരളം മുതല്‍ കാശ്മീര്‍ വരെ.
യാത്രാ സൗകര്യത്തിനായി ഓട്ടോറിക്ഷ അടിമുടി പുതുക്കി പണിതു. ഭക്ഷണം പാകം ചെയ്യാന്‍ ഒരു ചെറിയ അടുക്കള, ചാര്‍ജിങ് പോര്‍ട്ട്, കാല്‍ നീട്ടി വെയ്ക്കാന്‍ പാകത്തിനുള്ള സീറ്റിങ് സൗകര്യം…

ഈ ഓട്ടോയും കൊണ്ട് എത്രദൂരം പോകാന്‍ പറ്റുമോ അത്ര ദൂരം പോകണമെന്നാണ് അവര്‍ ആശിച്ചത്. കൂട്ടുകാരും കുടുംബവും പിന്നെ ഉറച്ച മനസും കൂട്ടുനിന്നപ്പോള്‍ 2021 ജനുവരിയില്‍ വയനാട് കാട്ടികുളത്തു നിന്നും കാശ്മീരിലേക്ക് അവര്‍ യാത്ര തിരിച്ചു.
ഏകദേശം ഒന്നേകാല്‍ ലക്ഷം രൂപയാണ് യാത്രയ്ക്കായി ചെലവ് വന്നത്. ഒരാള്‍ക്ക് 30000 രൂപ. ബൈക്ക് വാങ്ങാന്‍ കൂട്ടിവെച്ച കാശും മൊബൈല്‍ ഫോണ്‍ വിറ്റുമൊക്കെയാണ് യാത്രയ്ക്കുള്ള പണം സ്വരൂപിച്ചത്.ഇതിന് പ്രചോദനമായത് യാത്രയോടുള്ള അടങ്ങാത്ത ഭ്രമം ഒന്ന് മാത്രം.
സ്വപ്നങ്ങള്‍ കീഴടക്കാന്‍ പണവും സൗകര്യങ്ങളും ഒരു വെല്ലുവിളിയാണ് എന്ന ചിന്തിക്കുന്നവര്‍ക്ക് മുന്‍പില്‍ ഒരു പുതിയ മാതൃക സൃഷ്ടിക്കുകയാണ് ഈ ചെറുപ്പക്കക്കാര്‍.

മാതൃഭൂമി സാഹിത്യോത്സവത്തിന്റെ വേദിയില്‍ വച്ചാണ് ഇന്നലെ ഈ സംഘത്തിലെ രണ്ടുപേരെ കണ്ടത്.പാഷന്‍ എന്നത് വളരെ പ്രധാനമാണ്. പലപ്പോഴും പാഷനില്‍ നമ്മള്‍ സന്ധിചെയ്യും. ഇവരാകട്ടെ മറിച്ചായിരുന്നു.എല്ലാ ആശംസകളും നേരുന്നു. സിയാദ്, അഷ്‌കര് ,സിറാജ്, ഷെഫീഖ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News