മെഡൽ നേടിയ ഇന്ത്യൻ താരത്തെ നിർബന്ധിച്ച് ഹിജാബ് ധരിപ്പിച്ചു

ഇറാനിൽ നടന്ന ഫജർ ഇന്റർനാഷണൽ ചലഞ്ച് ബാഡ്മിന്റൺ ടൂർണമെന്റിൽ മെഡൽ നേടിയ ഇന്ത്യൻ താരത്തെ നിർബന്ധിച്ച് ഹിജാബ് ധരിപ്പിച്ചുവെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ വനിതാ ബാഡ്മിൻ്റൺ താരം തന്യ ഹേമന്തിനെയാണ് ഹിജാബ് ധരിക്കാൻ നിർബന്ധിച്ചത്. ടൂർണമെന്റിൽ സ്വർണം നേടിയ തന്യയ്ക്ക് ഹിജാബ് ധരിച്ചതിന് ശേഷമാണ് മെഡൽ നൽകിയത്. ഫജർ ഇന്റർനാഷണൽ ചലഞ്ച് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഫൈനലിൽ കർണാടക സ്വദേശിയായ തന്യ ഹേമന്ത് നിലവിലെ ചാമ്പ്യൻ തസ്‌നീം മിറിനെ പരാജയപ്പെടുത്തിയാണ് സ്വർണ്ണം നേടിയത്.

മത്സരത്തിനിടെ പുരുഷന്മാർക്ക് സ്റ്റേഡിയത്തിൽ പ്രവേശനം നിരോധിച്ചിരുന്നു. ഇത് സംബന്ധിച്ച് സ്റ്റേഡിയത്തിന്റെ ഗേറ്റിൽ സ്റ്റിക്കറും പതിച്ചിരുന്നു. വനിതാ താരങ്ങളുടെ പുരുഷ പരിശീലകനെയോ അവരുടെ പിതാവിനെയോ സ്റ്റേഡിയത്തിനുള്ളിൽ കയറ്റിയിട്ടില്ല എന്നും റിപ്പോർട്ടകളുണ്ട്.

മെഡൽ നേടുന്ന സ്ത്രീകൾ നിർബന്ധമായും ഹിജാബ് ധരിക്കണമെന്ന് സംഘാടകർ അറിയിച്ചു. എന്നാൽ ടൂർണമെന്റിന്റെ നിയമങ്ങളിൽ ഡ്രസ്കോഡിനെക്കുറിച്ച് ഒരു പരാമർശമുണ്ടായിട്ടില്ല. എന്നാൽ സ്വർണ മെഡൽ നേടിയതോടെ ഹിജാബ് ധരിക്കാൻ സംഘാടകർ നിർബന്ധിച്ചു. ഇതിനുശേഷം മാത്രമേ മെഡൽ വാങ്ങാൻ പോഡിയത്തിലേക്ക് പോകാൻ കഴിയൂവെന്നു അവർ അറിയിച്ചു.

ലോകമെമ്പാടും ബാഡ്മിന്റൺ കളിക്കുന്നിടത്തെല്ലാം വേൾഡ് ബാഡ്മിന്റൺ ഫെഡറേഷൻ നിർദ്ദേശിക്കുന്ന വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്. എന്നാൽ ഈ ടൂർണമെന്റിൽ ഹിജാബ് നിർബന്ധമായും ധരിക്കണം എന്നതിനെക്കുറിച്ച് ഒരു വിവരവും അറിയിച്ചിരുന്നില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News