കേരളത്തിൽ ആദ്യമായി ട്രാൻസ്ജെൻഡറെ ലൈംഗീകാതിക്രമത്തിന് ശിക്ഷിച്ചു

കേരളത്തിൽ ആദ്യമായി ഒരു ട്രാൻസ്‌ജെൻഡറിന് ലൈംഗികപീഡനക്കേസിൽ ശിക്ഷ.
പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം അതിവേഗ കോടതിയുടേതാണ് വിധി.16 കാരനെ പീഡിപ്പിച്ച കേസിൽ ചിറയിൻകീഴ് ആനന്ദലവട്ടം സ്വദേശി സഞ്ജു സാംസണെയാണ് (34) കോടതി ശിക്ഷിച്ചത്.

7 വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പ്രത്യേക അതിവേഗ കോടതി ജഡ്ജി ആജ് സുദർശൻ ആണ് ശിക്ഷ വിധിച്ചത്. 2016 ഫെബ്രുവരി 23 ഉച്ചയ്ക്ക് രണ്ടരയോടെയാണ് കേസിനടിസ്ഥാനമായ സംഭവം. ചിറയിൻകീഴ് നിന്ന് ട്രെയിനിൽ തിരുവനന്തപുരത്ത് വരികയായിരുന്ന ആൺകുട്ടിയെ തമ്പാനൂർ പബ്ലിക്ക് കംഫർട്ട് സ്റ്റേഷനിൽ കൊണ്ട് പോയി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നതായിരുന്നു കേസ്. കുറ്റകൃത്യം നടക്കുന്ന സമയം പ്രതി പുരുഷനായിരുന്നു. പിന്നീട് വിചാരണ വേളയിൽ പ്രതി ട്രാൻസ് വുമണായി മാറി. സംഭവം നടക്കുമ്പോൾ താൻ ട്രാൻസ്‌ജെൻഡർ ആയിരുന്നുവെന്നും ഷെഫിൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതെന്നും പ്രതി വാദിച്ചു. എന്നാൽ സംഭവ സമയത്ത് പ്രതിയുടെ പൊട്ടൻസി പരിശോധന പൊലീസ് നടത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരുന്നത്.

പീഡനത്തിന് ശേഷവും പല തവണ പ്രതി ഫോണിലൂടെ വിളിച്ച് നേരിൽ കാണണം എന്നാവശ്യപ്പെട്ടിരുന്നു. എന്നാൽ ഭയം കാരണം കുട്ടി പീഡനവിവരമോ ഭീഷണിയോ പുറത്ത് പറഞ്ഞിരുന്നില്ല. തുടർന്ന് ഫോണിലൂടെ നിരന്തരം മെസ്സേജുകൾ അയക്കുന്നതും കുട്ടി പലപ്പോഴും ഫോണിൽ സംസാരിക്കുന്നതിൽ ഭയപ്പെടുന്നതും വീട്ടുകാർ ശ്രദ്ധിച്ചു. തുടർന്ന് വീട്ടുകാരുടെ നിർദ്ദേശപ്രകാരം ഇയാളെ ഫോണിൽ ബ്ലോക്കുചെയ്തു. എന്നാൽ പ്രതി ഫേസ്ബുക്ക് മെസഞ്ചറിലൂടെ മെസേജുകൾ അയക്കാൻ തുടങ്ങി. തുടർന്ന് മെസേജുകൾ കണ്ട അമ്മ സംശയിച്ച് പ്രതിക്ക് മറുപടി നൽകി തുടങ്ങിയപ്പോഴാണ് പീഡനത്തിന്റെ വിവരം പുറത്തറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസിൻ്റെ നിർദ്ദേശാനുസരണം അമ്മ പ്രതിയെ മെസേജ് അയച്ച് തമ്പാനൂരിലേക്ക് വിളിച്ച് വരുത്തുകയും തുടർന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News