ഈ വർഷത്തെ ഹജ്ജ് നയം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 80 ശതമാനം സർക്കാർ മുഖേനയും 20 ശതമാനം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴിയുമാക്കിയാണ് പുതിയ പ്രഖ്യാപനം. കഴിഞ്ഞവർഷം ഇത് 70:30 അനുപാതത്തിൽ ആയിരുന്നു. ഈ വർഷം സൗദി ഭരണകൂടം അനുവദിച്ച 1,75,025 പേർക്കുള്ള ഹജ്ജ് ക്വാട്ടയിൽ വിഐപി ക്വാട്ട പൂർണമായും നിർത്തലാക്കി.
അത് നറുക്കെടുപ്പിലൂടെ വിതരണം ചെയ്യും. ഹജ്ജിന് അപേക്ഷിക്കാനുള്ള 300 രൂപ ഫീസ് എടുത്തുകളഞ്ഞ് അപേക്ഷ പൂർണ്ണമായും സൗജന്യമാക്കി. രാജ്യത്തെ ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളുടെ എണ്ണം 25 ആക്കി വർദ്ധിപ്പിച്ചു. കണ്ണൂർ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലായി കേരളത്തിന് 3 പുറപ്പെടൽ കേന്ദ്രങ്ങൾ അനുവദിച്ചു.ഈ വർഷത്തെ ഹജ്ജ് നയം വൈകിയതിൽ വ്യാപകമായ വിമർശനം ഉയർന്നതിന് പിന്നാലെയാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പുതിയ ഹജ്ജ് നയം പ്രഖ്യാപിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here