ഈ വര്‍ഷം മുതല്‍ വനിതാ പ്രീമിയര്‍ ലീഗിന് കളമൊരുങ്ങുകയാണ്. 2023ലെ വനിതാ ഐ.പി.എല്‍ ഷെഡ്യൂളിനായാണ് ഇപ്പോള്‍ ലോകം മുഴുവന്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. അഞ്ച് ടീമുകളാണ് ഈ വര്‍ഷം ലേലത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ(ബിസിസിഐ) ജനറല്‍ ബോഡി വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കായി വിമന്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഡബ്ല്യുഐപിഎല്‍) നടത്തുന്നതിന് അനുമതി നല്‍കിയിരുന്നു.
ഡബ്ല്യുഐപിഎല്‍ 2023 മാര്‍ച്ച് 3 മുതല്‍ 26 വരെയുള്ള തീയതികളില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലീഗിന് ആതിഥേയത്വം വഹിക്കാന്‍ ബിസിസിഐ രണ്ട് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. മത്സരങ്ങള്‍ നടത്താന്‍ ആറ് സോണുകളില്‍ നിന്ന് ഓരോ നഗരത്തെ തെരഞ്ഞെടുക്കണമെന്നും നിലവിലെ ഐപിഎല്‍ വേദികളില്‍ ടൂര്‍ണമെന്റ് നടത്തുക എന്നതുമാണ് നിര്‍ദ്ദേശങ്ങള്‍. ഇവയുടെ അടിസ്ഥാനത്തില്‍ 10 നഗരങ്ങളെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. അഹമ്മദാബാദ്, കൊല്‍ക്കത്ത, ചെന്നൈ, ബാംഗ്ലൂര്‍, ദില്ലി, ധര്‍മശാല, ഗുവാഹത്തി, ഇന്‍ഡോര്‍, ലഖ്‌നൗ, മുംബൈ, എന്നിവയാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് നഗരങ്ങള്‍.
അതേസമയം, പുരുഷന്മാരുടെ ഐപിഎല്‍ ഫ്രാഞ്ചൈസി ഉടമകളില്‍ അഞ്ച് പേര്‍ ഡബ്ല്യുഐപിഎല്‍ ടീമിനെ സ്വന്തമാക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. പഞ്ചാബ് കിംഗ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here