ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് സന്ദര്‍ശനം. കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിയുടെ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് തുടര്‍ചികിത്സ നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യസ്ഥിതി നിലവില്‍ തൃപ്തികരമെന്ന് ഡോക്ടര്‍ അറിയിച്ചു. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തിനാണ് ചികിത്സ. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസത്തേക്കാള്‍ ഭേദമുണ്ടെന്നും ഡോ. മഞ്ജു തമ്പി അറിയിച്ചു.

പനി കടുത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് ന്യുമോണിയ സ്ഥിരീകരിച്ച അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് അടക്കം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജര്‍മനിയിലെ ലേസര്‍ സര്‍ജറിക്കുശേഷം ബംഗളൂരുവില്‍ ഡോ. വിശാല്‍ റാവുവിന്റെ ചികിത്സയില്‍ കഴിയുകയായിരുന്നു ഉമ്മന്‍ചാണ്ടി. ബംഗളൂരുവിലേക്ക് തുടര്‍പരിശോധനയ്ക്ക് പോകാനിരിക്കെയാണ് അദ്ദേഹത്തിന് പനി ബാധിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News