കിടക്കയില്‍ മൂത്രമൊഴിച്ചു; തളര്‍വാതരോഗിയായ അച്ഛനെ കൊലപ്പെടുത്തി മകന്‍

തളര്‍വാതരോഗിയായ പിതാവിനെ കൊലപ്പെടുത്തിയ ഇരുപതുകാരനായ മകന്‍ അറസ്റ്റില്‍. മദ്യപിച്ച് കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് കൊലപ്പെടുത്തിയത്. ദില്ലിയിലെ ആനന്ദ് പര്‍ബത്ത് പ്രദേശത്താണ് സംഭവം. ജിതേന്ദ്ര ശര്‍മ എന്നയാളുടെ മരണവുമായി ബന്ധപ്പെട്ടാണ് മകന്‍ സുമിത് ശര്‍മ അറസ്റ്റിലായത്. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ജിതേന്ദ്ര ശര്‍മ അബോധാവസ്ഥയില്‍ കിടക്കുന്നതായി കണ്ടുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ചോദ്യം ചെയ്യലില്‍ മകന്‍ സുമിത് ശര്‍മ കുറ്റം സമ്മതിച്ചു. അച്ഛന്‍ ഏറെ നാളായി കിടപ്പിലാണെന്നും താന്‍ ഒറ്റയ്ക്കാണ് പിതാവിനെ നോക്കുന്നതെന്നും സുമിത് ശര്‍മ പൊലീസിന് മൊഴി നല്‍കി. ഇരുവരും മദ്യത്തിന് അടിമകളായിരുന്നു. കൊലപാതകം നടന്ന ദിവസം രാവിലെ മുതല്‍ ഇരുവരും മദ്യപിച്ചിരുന്നുവെന്ന് ഇവർക്കൊപ്പമുണ്ടായിരുന്ന അയൽവാസി പറഞ്ഞു.

മദ്യപാനത്തിനിടെ ജിതേന്ദ്ര ശർമ കട്ടിലില്‍ മൂത്രമൊഴിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ ജിതേന്ദ്ര 2020 തിലാണ് ദേഹം തളര്‍ന്ന് കിടപ്പിലായത്. പോസ്‌റ്റുമോർട്ടം റിപ്പോര്‍ട്ട് പ്രകാരം മകൻ ഇയാളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. മൃതദേഹം ആര്‍.എം.എല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News