വ്യാജ ആരോപണങ്ങളില്‍ കുരുങ്ങിയ പുരുഷന്മാര്‍ക്ക് 100 ദശലക്ഷം ഡോളര്‍ ധനസഹായം നല്‍കുമെന്ന പ്രഖ്യാപനവുമായി കുപ്രസിദ്ധ വ്ളോഗര്‍. സ്ത്രീവിരുദ്ധ സംഭാഷണങ്ങളിലൂടെയും വിവാദ പ്രസ്താവനകളിലൂടെയും കുപ്രസിദ്ധി നേടിയ സോഷ്യല്‍ മീഡിയയിലെ വിവാദ താരം ആന്‍ഡ്രൂ ടേറ്റ് ആണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. ജയില്‍ശിക്ഷ അനുഭവിച്ചുവരുന്ന ടാറ്റിന്റെ ട്വീറ്റ് ഇപ്പോള്‍ ലോകമെങ്ങും ചര്‍ച്ചയാവുകയാണ്.
I updated my will from prison.
I will be donating 100 million to start a charity to protect men from false accusations.
— Andrew Tate (@Cobratate) February 5, 2023
വ്യാജ ആരോപണങ്ങളില്‍ കുടുങ്ങിയ പുരുഷന്മാര്‍ക്കായി താനൊരു ചാരിറ്റി ഉണ്ടാക്കുമെന്ന് ജയിലില്‍ വെച്ച് തീരുമാനിച്ചു എന്ന് ട്വീറ്റില്‍ പറയുന്നു. ടേറ്റിന്റെ ടീമില്‍പ്പെട്ട ആരെങ്കിലുമാകാം ട്വീറ്റ് അപ്ലോഡ് ചെയ്തതെന്നും സംശയമുണ്ട്. അതേസമയം, ടേറ്റിന് ജയിലില്‍ ഇന്റര്‍നെറ്റ് സേവനം ചെറിയ തോതില്‍ ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അശ്ലീല വീഡിയോ ചിത്രീകരണത്തിനായി ആറ് പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തെന്ന ആരോപണത്തിലാണ് ടേറ്റ് റൊമാനിയയിലെ ജയിലില്‍ കഴിയുന്നത്. എന്നാല്‍, താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും തന്നെ കൊല്ലാന്‍ ഒരു സംഘം ശ്രമിക്കുന്നുണ്ടെന്നുമാണ് ടേറ്റ് ആവര്‍ത്തിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here