ദില്ലി മൃഗശാലയിലെ ഏറ്റവും പ്രായമേറിയ പെൺകടുവ ചത്തു

നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കിലെ (ദില്ലി മൃഗശാല) വിനാ റാണിയെന്ന് അറിയപ്പെടുന്ന ഏറ്റവും പ്രായമേറിയ വെള്ള കടുവ ചത്തു. 17വയസ്സുള്ള കടുവ പ്രായാധിക്യത്താലാണ് മരണപ്പെട്ടെതന്ന് മൃഗശാല ഉദ്യോഗസ്ഥർ അറിയിച്ചു.

ശനിയാഴ്ച മുതല്‍ കടുവ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതായും കടുവയ്ക്ക് വൃക്ക സംബന്ധമായ തകരാറുകള്‍ ഉണ്ടായിരുന്നതായും മൃഗശാല അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ചയോടെ കടുവയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാവുകയും തുടർന്ന് അന്ന് വൈകുന്നേരത്തോടെ കടുവ മരണപ്പെടുകയുമായിരുന്നു.

ഇനി 5 വെള്ള കടുവകളും 4 ബംഗാള്‍ കടുവകളുമാണ് ദില്ലി മൃഗശാലയില്‍ അവശേഷിക്കുന്നത്. സാധാരണയായി 15 മുതല്‍ 19 വര്‍ഷങ്ങള്‍ വരെയാണ് കടുവകളുടെ ആയുസ്. അവസാന വര്‍ഷം ദില്ലി മൃഗശാലയില്‍ 3 വെള്ള കടുവ കുഞ്ഞുങ്ങള്‍ ജനിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News