മംഗളൂരു ശക്തി നഗറിലെ നഴ്‌സിങ് കോളേജില്‍ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു. 137 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. നഴ്‌സിങ് കോളേജിന്റെ ഹോസ്റ്റല്‍ മെസ്സില്‍നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അവശരായ വിദ്യാര്‍ത്ഥികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ഹോസ്റ്റല്‍ മെസ്സില്‍ നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്ക് തലവേദനയും വയറുവേദനയും ഛര്‍ദിയും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളരെ വൈകിയാണ് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളെ കോളേജ് അധികൃതര്‍ സംഭവം അറിയിച്ചതെന്ന് രക്ഷിതാക്കള്‍ അറിയിച്ചു.
പൊലീസ് കമ്മീഷണര്‍ എന്‍. ശശി കുമാര്‍ നേരിട്ടെത്തി ആശുപത്രിയിലെത്തി വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ചു. 52 വിദ്യാര്‍ഥികളെ എ.ജെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കെഎംഎസി ജ്യോതിയില്‍ 18, യുനിറ്റി ഹോസ്പിറ്റല്‍ 14, സിറ്റി ഹോസ്പിറ്റല്‍ 8, മംഗല ഹോസ്പിറ്റല്‍ 3, എഫ്.ആര്‍ മുല്ലേഴ്‌സ് ഹോസ്പിറ്റല്‍ 2 പേരും വിഷബാധയെ തുടർന്ന് ചികിത്സതേടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here