അദാനി ഓഹരി തട്ടിപ്പ് വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായി. ഇരു സഭാ നടപടികളും തടസ്സപ്പെട്ടു. വിഷയത്തില്‍ സഭാ നടപടികള്‍ മാറ്റിവെച്ച് ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിനെ തുടര്‍ന്നാണ് പ്രതിപക്ഷം ഇരു സഭകളിലും പ്രതിഷേധം ശക്തമാക്കിയത്.
പ്രതിഷേധത്തെ തുടര്‍ന്ന് ഇരുസഭകളും 12 മണി വരെ നിര്‍ത്തിവെച്ചിരുന്നു. എന്നാൽ 12 മണിക്ക് ശേഷം ഇരു സഭകളും പുനരാരംഭിച്ചെങ്കിലും രാജ്യസഭയില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. തുടര്‍ന്ന് രാജ്യസഭ രണ്ടു മണിവരെ നിര്‍ത്തിവെച്ചു.
അതേസമയം, ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ച പുരോഗമിക്കുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here