പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ 3 കോടി രൂപയുടെ കിഫ്ബി പദ്ധതിയില്‍ തുക അനുവദിച്ച 4 സ്‌കൂളുകളുടെ കെട്ടിടനിര്‍മ്മാണ പുരോഗതി സംബന്ധിച്ച് ടി.ഐ.മധുസൂദനന്‍ എം.എല്‍.എ. ഇന്ന് (07.02.2023) നിയമസഭയില്‍ ഉന്നയിച്ചിട്ടുള്ള സബ്മിഷന് മറുപടി നല്‍കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
പയ്യന്നൂര്‍ മണ്ഡലത്തില്‍ മൂന്ന് കോടി കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി ഭൗതിക സൗകര്യവികസനത്തിനായി 4 സ്‌കൂളുകള്‍ക്ക് തുക അനുവദിച്ചിരുന്നു. നിലവിലുള്ള നിര്‍മ്മാണങ്ങള്‍ക്ക് 2018 ലെ പുതുക്കിയ ഡിഎസ്ആര്‍/ജിഎസ് റ്റി നിരക്ക് ബാധകമാക്കിയതിനാല്‍ 3.90 കോടി രൂപ വീതമുള്ള ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് എസ്റ്റിമേറ്റ് ഭേദഗതി ചെയ്തിട്ടുണ്ട്. പ്രസ്തുത നിര്‍മ്മാണങ്ങളുടെ നിലവിലെ സ്ഥിതി ചുവടെ :
ഷേണായി സ്മാരക ഗവ. എച്ച്.എസ്.എസ് (കണ്ടങ്കാളി) സ്‌കൂളിന്റെ ഡിപിആര്‍ തയ്യാറാക്കി കിലയില്‍ നിന്നും സാങ്കേതികാനുമതി നല്‍കിയിട്ടുണ്ട്.കിഫ്ബിയില്‍ നിന്നുള്ള അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. കിഫ്ബിയില്‍ നിന്നുള്ള പിഇഡി (Protect Executive Document) അംഗീകാരം ലഭ്യമാക്കുന്ന മുറയ്ക്ക് നിര്‍മ്മാണത്തിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്.
ഗവ.എച്ച്,എസ്.എസ് വെള്ളൂര്‍ സ്‌കൂളിന്റെ ഡിപിആര്‍ തയ്യാറാക്കി കിലയില്‍ നിന്നും സാങ്കേതികാനുമതി നല്‍കിയിട്ടുണ്ട്. സബ് പ്രൊജക്റ്റ് റിവിഷന്‍ നടത്തി സാങ്കേതിക അനുമതിക്കായി കിഫ്ബിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കിഫ്ബിയില്‍ നിന്നുള്ള പിഇഡി (Protect Executive Document) അംഗീകാരം ലഭ്യമാകുന്ന മുറയ്ക്ക് നിര്‍മ്മാണത്തിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്.
ഗവ.എച്ച്.എസ്.എസ്.മാത്തില്‍ സ്‌കൂളിന്റെ ഡിപിആര്‍ തയ്യാറാക്കി കിലയില്‍ നിന്നും സാങ്കേതികാനുമതി നല്‍കിയിട്ടുണ്ട്. കിഫ്ബിയില്‍ നിന്നുള്ള അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്.
ഗവ. എച്ച്.എസ്.എസ്. വയക്കര സ്‌കൂളിന്റെ ഡിപിആര്‍ തയ്യാറാക്കി കിലയില്‍ നിന്നും സാങ്കേതികാനുമതി നല്‍കിയിട്ടുണ്ട്. കിഫ്ബിയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. ടെണ്ടര്‍ നടപടികളിലേക്ക് കടക്കുന്നതിന് ടി പ്രവൃത്തിയുടെ പിഇഡി (Protect Executive Document) കിഫ്ബി അംഗീകരിക്കേണ്ടതുണ്ട്.
പിഇഡി Document കിഫ്ബിക്ക് സമര്‍പ്പിച്ചിരുന്നതില്‍ ചില തിരുത്തലുകള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത് ചര്‍ച്ച ചെയ്ത് പരിഹരിച്ച് വരുന്നു. അംഗീകാരം ലഭ്യമാക്കുന്ന മുറയ്ക്ക് ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here