തൊഴിലുറപ്പ് പദ്ധതി കേന്ദ്രം അട്ടിമറിക്കുന്നു: മന്ത്രി എം ബി രാജേഷ്

തൊഴിലുറപ്പ് പദ്ധതിയില്‍ 416.36 കോടി രൂപ കേന്ദ്ര കുടിശ്ശികയെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയില്‍. കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ ദിനങ്ങള്‍ വെട്ടിക്കുറച്ചുവെന്നും തൊഴിലുറപ്പ് പദ്ധതി കേന്ദ്രം അട്ടിമറിക്കുന്നുവെന്നും മന്ത്രി വമര്‍ശിച്ചു. പാവപ്പെട്ടവര്‍ക്ക് നേരെ കേന്ദ്രം നടത്തിയത് ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആണെന്നും ഇതില്‍ ഒരു വാക്ക് പറയാന്‍ പ്രതിപക്ഷം തയ്യാറാവാത്തത് പ്രതിപക്ഷത്തിന്റെ ഇരട്ട മുഖമാണെന്നും മന്ത്രി വിമര്‍ശിച്ചു.

കേന്ദ്ര ബജറ്റ് വന്ന ദിവസം പ്രതിപക്ഷ നേതാവിന് ഒരുവരി പോലും പ്രതികരിക്കാനില്ലായിരുന്നു. ആ സമയം മഞ്ഞ് പൊഴിയുന്ന കശ്മീരില്‍ നില്‍ക്കുന്ന മനോഹര ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. ആരെ ഭയന്നാണ് പ്രതിപക്ഷം മൗനം പാലിക്കുന്നതെന്നും മന്ത്രി ചോദിച്ചു.

അതേസമയം, ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ കേരളം സര്‍വ്വകാല റെക്കോര്‍ഡിലെത്തിയെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 2022ല്‍ 1.88 കോടി ആഭ്യന്തര സഞ്ചാരികളാണ് കേരളം സന്ദര്‍ശിച്ചത്. സഞ്ചാരികളുടെ എണ്ണത്തില്‍ ആറ് ജില്ലകള്‍ സര്‍വ്വകാല റെക്കോര്‍ഡാണ് കൈവരിച്ചത്. ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് പത്തനംതിട്ട , ഇടുക്കി, വയനാട്, ആലപ്പുഴ, മലപ്പുറം, തിരുവനന്തപുരം ജില്ലകളാണെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News