വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചു

താമരശ്ശേരി പുതുപ്പാടിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് സാമൂഹ്യ വിരുദ്ധര്‍ കത്തിച്ചു. ചെറുപ്ലാട് വനഭൂമിയില്‍ താമസിക്കുന്ന ഇരുമ്പന്‍ മുഹമ്മദലിയുടെ ബൈക്കാണ് കത്തിച്ചത്. ഒരു കിലോമീറ്റര്‍ അകലെയുള്ള പെരുമ്പള്ളി അങ്ങാടിയിലെത്തിച്ച് ബൈക്ക് തീയിടുകയായിരുന്നു.

ലഹരി മാഫിയക്കെതിരെ പ്രതികരിച്ചതാണ് അക്രമത്തിന് കാരണമെന്ന് മുഹമ്മദലിയുടെ ഭാര്യ റുബീന പറഞ്ഞു. സംഭവത്തില്‍ താമരശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി. പ്രതിയെന്ന് സംശയിക്കുന്നയാളെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. 2019ല്‍ ഇവരുടെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. വീടിന് തീവെച്ച കേസിലെ പ്രതി ചെറുപ്ലാട് സ്വദേശി ഫൈസലിനെ പൊലീസ് പിടികൂടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News