ഇത് ഓട്ടോയോ അതോ കാറോ? കണ്‍ഫ്യൂഷനില്‍ കാണികള്‍, വീഡിയോ

കാണുന്നത് ഓട്ടോയാണോ കാറാണോയെന്ന് കണ്‍ഫ്യൂഷന്‍ വന്നാല്‍ എന്ത് ചെയ്യും? രസകരമായ ഇത്തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ചര്‍ച്ചയാകാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.


ട്വിറ്ററിലൂടെ ഹര്‍ഷ് ഗോയങ്ക പങ്കുവെച്ച ആഢംബര കാറിനോട് സാമ്യമുള്ള ഓട്ടോറിക്ഷയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. 58 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പില്‍ ആഢംബര സീറ്റോട് കൂടിയ ഓട്ടോറിക്ഷയാണ് കാണാനാവുക. വാഹനത്തിന്റെ മുന്‍വശം ഓട്ടോറിക്ഷയുടെ പോലെ തന്നെയാണ്. എന്നാല്‍ ബൂട്ട് ഭാഗം വിന്‍ഡേജ് ലക്ഷ്വറി കാറുകളോട് സാദൃശ്യം തോന്നുന്നുവെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. അവിഷ്‌കര്‍ നായിക്കിന്റെ വീഡിയോയാണ് ഹര്‍ഷ് ഗോയങ്ക സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News