അമിതവണ്ണം പെട്ടന്ന് കുറയണോ? ഡയറ്റ് ചെയ്യുമ്പോള്‍ ഇക്കാര്യം നിര്‍ബന്ധമായും ശ്രദ്ധിക്കുക

അമിത വണ്ണമുള്ള എല്ലാവരുടെയും ആഗ്രഹം എത്രയും പെട്ടന്ന് എങ്ങനെ വണ്ണം കുറയ്ക്കാം എന്നാണ്. അതിനായി പലതരത്തിലുള്ള ഡയറ്റുകള്‍ പരീക്ഷിക്കുന്നവരാകും നമ്മളില്‍ പലരും. രാവിലെയും ഉച്ചയ്ക്കുമൊക്കെ ആഹാരം കഴിക്കാതെ പട്ടിണി കിടന്ന് വണ്ണം കുറയ്ക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്.

ഡയറ്റ് ചെയ്തിട്ടും വണ്ണം കുറയാത്തവര്‍ ജിമ്മില്‍ പോവുകയും മണിക്കൂറുകളോളം എക്‌സര്‍സൈസ് ചെയ്ത് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കാറുണ്ട്. ഇതിലൂടെയെല്ലാം വണ്ണം കുറയുന്നത് സ്വാഭാവികമാണ്. എന്നാല്‍ എത്ര ഡയറ്റ് ചെയ്തിട്ടും എത്ര എക്‌സര്‍സൈസ് ചെയ്തിട്ടും വണ്ണം കുറയാത്തവരെയും നമുക്കറിയാം.

തൈറോയിഡ്, പിസിഒഡി തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് പെട്ടന്ന് വണ്ണം കുറയ്ക്കുക എന്ന കാര്യം സാധ്യമല്ല. മരുന്നിലൂടെയും മറ്റും ആരോഗ്യ പ്രശ്‌നങ്ങള്‍ മാറിയതിനു ശേഷമേ അവര്‍ക്ക് അമിത വണ്ണം കുറയുകയുള്ളൂ. ഇതിലൊന്നും പെടാത്ത മറ്റുചിലരുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല, ജിമ്മില്‍ പോകുന്നുണ്ട്, എക്‌സര്‍സൈസ് ചെയ്യുന്നുണ്ട്, ഡയറ്റും പിന്തുടരുന്നുണ്ട്, എന്നിട്ടും വണ്ണം കുറയാത്ത കുറച്ചാളുകൾ.

ഡയറ്റ് ചെയ്യുമ്പോള്‍ ശരിയായ രീതിയില്‍ ഡറ്റിനെ പിന്തുടരാത്തവര്‍ക്കാണ് വണ്ണം കുറയാതെ തുടരുന്നത്. ഡയറ്റിനെ കൃത്യമായ രീതിയില്‍ ഫോളോ ചെയ്താല്‍ ഒരു പരിധി വരെ നമുക്ക് അമിത വണ്ണത്തെ കുറയ്ക്കാന്‍ കഴിയും.

ഡയറ്റ് ചെയ്യുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ചുവടെ പറയുന്നു.

1. രാത്രി ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പേ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. രാത്രി അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക.

2. തണ്ണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കുക.

3. ദിവസവും മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കാന്‍ ശ്രമിക്കുക.

4. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ധാരാളം കഴിക്കാം.

5. എണ്ണ പലഹാരങ്ങള്‍, സ്വീറ്റ്സ്, പ്രോസസ്ഡ് ഫുഡ് എന്നിവ ഒഴിവാക്കുക.

6. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാതിരിക്കരുത്.

7. ഭക്ഷണം കഴിക്കുന്നതിന്റെ ഇടയ്ക്ക് വെള്ളം കുടിക്കാതിരിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News