വിക്കിപീഡിയക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കി പാകിസ്ഥാൻ

മതനിന്ദ ആരോപിച്ച് വിക്കിപീഡിയക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കി പാകിസ്ഥാൻ. ഫെബ്രുവരി ഒന്നുമുതൽ വെബ്‌സൈറ്റിന് ഏർപ്പെടുത്തിയിരുന്ന നിരോധനം നേട്ടങ്ങളെക്കാൾ ഏറെ കോട്ടമുണ്ടാക്കി എന്നാണ് സർക്കാർ വിലയിരുത്തൽ. ആറു ദിവസത്തെ നിരോധനത്തിനു ശേഷമാണ് വിലക്ക് നീക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ നടപടി. ദൈവനിന്ദ ആരോപിച്ചുകൊണ്ട് ഫെബ്രുവരി ഒന്നിന് ആരംഭിച്ച നിരോധനമാണ് എവിടെയാണ് ദൈവനിന്ദ ഉണ്ടായതെന്ന് പോലും വ്യക്തമാക്കാതെ അവസാനിപ്പിക്കുന്നത്. വിവര സാങ്കേതിക മന്ത്രി മറിയം ഔറംഗസീബ് ആണ് നിരോധനം നീക്കിക്കൊണ്ടുള്ള പത്രക്കുറിപ്പ് ട്വിറ്ററിൽ പങ്കുവച്ചത്.

ദൈവനിന്ദ അടക്കമുള്ള വിഷയങ്ങളിൽ വിവിധ വെബ്സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും ഇടപെടേണ്ടത് സംബന്ധിച്ച് സർക്കാർ പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എതിർപ്പുള്ള ഉള്ളടക്കത്തെ മാത്രം മാറ്റിനിർത്തുന്നതിന് പകരം വെബ്സൈറ്റിനെ പൂർണമായി നിരോധിച്ചത് ശരിയായില്ലെന്നാണ് പാക് ഭരണകൂടത്തിൻ്റെ വിലയിരുത്തൽ.

പാകിസ്ഥാൻ ജനത പണപ്പെരുപ്പവും വിലക്കയറ്റവും പട്ടിണിയും മൂലം നട്ടംതിരിയുന്നതിനിടെയായിരുന്നു പാകിസ്ഥാൻ സർക്കാരിൻറെ ഈ നിരോധന നടപടി. 2012 നും 16 നുമിടയിൽ മൂന്നുവർഷത്തോളമാണ് പാകിസ്ഥാൻ സർക്കാർ യൂട്യൂബ് നിരോധിച്ചത്. 2020 ൽ ആറുമാസത്തോളം ടിക്ടോക്കും നിരോധിച്ചു. 1990 ന് ശേഷം മതനിന്ദ ആരോപിച്ച് 80 ഓളം പേരാണ് പാകിസ്ഥാനിൽ കൊലചെയ്യപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News