കൂട്ട പിരിച്ചുവിടലിൽ ഡെല്‍; 6650 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്

വിപണിയില്‍ പേഴ്സണ്‍ കമ്പ്യൂട്ടറിന്റെ ആവശ്യകത കുറഞ്ഞതോടെ കമ്പ്യൂട്ടര്‍ നിര്‍മ്മാണ രംഗത്തെ പ്രമുഖ അമേരിക്കന്‍ കമ്പനിയായ ഡെല്‍ ടെക്നോളജീസും ജീവനക്കാരെ പിരിച്ചുവിടുന്നുവെന്ന് റിപ്പോര്‍ട്ട്. 2022ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഡെല്ലിന്റെ പേഴ്സണ്‍ കമ്പ്യൂട്ടറിന്റെ കയറ്റുമതിയില്‍ 37 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

ഈ പശ്ചാത്തലത്തില്‍ ഏകദേശം 6650 പേരെയാണ് പിരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചത്. കമ്പനിയുടെ മൊത്തം തൊഴില്‍ശേഷിയുടെ അഞ്ചുശതമാനം ആളുകളെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നതെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ജെഫ് ക്ലാര്‍ക്ക് പറഞ്ഞു. ഡെല്ലിന്റെ വരുമാനത്തില്‍ 55 ശതമാനവും പേഴ്സണല്‍ കമ്പ്യൂട്ടര്‍ ബിസിനസില്‍ നിന്നാണ്. ആഗോളതലത്തില്‍ കമ്പനിയുടെ പേഴ്സണ്‍ കമ്പ്യൂട്ടറിന്റെ ആവശ്യകതയില്‍ ഇടിവ് വന്നുവെന്നും ജെഫ് ക്ലാര്‍ക്ക് പറഞ്ഞു.

അതേസമയം, ലോകത്തിലെ ഏറ്റവും മികച്ച വിവരസാങ്കേതികവിദ്യാ കമ്പനികളില്‍ ഏറ്റവും വലിയ സോഫ്റ്റ് വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റും കൂട്ടപ്പിരിച്ചുവിടലിന് തയ്യാറാകുന്നതായി സൂചനകളുണ്ടായിരുന്നു.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തങ്ങളുടെ ആകെ തൊഴിലാളികളില്‍ നിന്നും അഞ്ച് ശതമാനം പേരെ പിരിച്ചുവിടാനാണ് പദ്ധതിയിടുന്നത് എന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2,20,000ത്തിലധികം ജീവനക്കാരുള്ള മൈക്രോസോഫ്റ്റ് 5 ശതമാനം ജീവനക്കാരെ കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ 10,000ലധികം ജീവനക്കാര്‍ക്ക് ജോലി നഷ്ടമായേക്കും എന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News