കരാര്‍ വ്യവസ്ഥ ലംഘനം; ട്വിറ്ററിനെതിരെ നിരവധി പരാതികള്‍

കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്ന ആരോപണവുമായി ട്വിറ്ററിനെതിരെ നിരവധി പരാതികളുമായി മുന്‍ ജീവനക്കാര്‍ രംഗത്ത്. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സി ഇ ഒയായി ചുമതലയേറ്റതിനു പിന്നാലെ നിരവധി മാറ്റങ്ങള്‍ ട്വിറ്ററില്‍ കൊണ്ടുവന്നിരുന്നു. ജീവനക്കാരുടെ കൂട്ട പിരിച്ചുവിടല്‍ വ്യാപകമായ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അതിനു പിന്നാലെയാണ് ട്വിറ്ററിനെതിരെ ധാരാളം പരാതികള്‍ ഉയര്‍ന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ട്വിറ്ററിനെതിരെ പരാതി നല്‍കുന്ന മുന്‍ ജീവനക്കാരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലിസാ ബ്ലൂ എന്ന അഭിഭാഷകയുടെ അടുത്ത് മാത്രം 100 ജീവനക്കാരാണ് പരാതി സംബന്ധിച്ച വക്കാലത്ത് നല്‍കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. പരാതിയില്‍ ഭൂരിഭാഗവും ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട കരാര്‍ ലംഘനമാണെന്നാണ് സൂചന. വിവിധ രാജ്യങ്ങളിലായി കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ പരാതിയുമായി രംഗത്തുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ട്വറ്ററിന്റെ പരസ്യ വരുമാനത്തില്‍ 71 ശതമാനമാണ് ഇടിവെന്ന് ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു. വര്‍ഷാവസാനമുള്ള വരുമാനക്കണക്ക് വിശദമാക്കുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇലോണ്‍ മസ്‌ക് കമ്പനി ഏറ്റെടുത്തതിന് പിന്നാലെ പരസ്യം നല്‍കുന്ന മുന്‍നിര കമ്പനികള്‍ പിന്മാറിയതാണ് വരുമാനത്തെ സാരമായി ബാധിച്ചത് എന്നാണ് സൂചന. ഇതിനെ തുടര്‍ന്നാണ് പിരിച്ചുവിടല്‍ രൂക്ഷമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News