പൗരബോധമുള്ള പുതിയ തലമുറ വളരണമെന്നത് നാടിന്റെ ആവശ്യം: മുഖ്യമന്ത്രി

പൗരബോധമുള്ള പുതിയ തലമുറ വളരണം എന്നത് നാടിന്റെ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യക്തിയുടെയും വ്യക്തിത്വത്തിന്റെയും സമഗ്രമായ വളര്‍ച്ചയാണ് വിദ്യാഭ്യാസം. പാഠപുസ്തകത്തിന് പുറത്ത് വലിയ ലോകമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ മിടിപ്പ് തൊട്ടറിഞ്ഞ് അറിവുകള്‍ കൈവരിക്കണം. എന്നാല്‍ ലഹരിയുടെ പ്രധാന ഇരകള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണെന്നും യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പോലും ലഹരി മാഫിയയുടെ വലയില്‍പ്പെടുന്നുവെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. വിദ്യാര്‍ത്ഥികളെ ക്യാരിയറുകളായി ഉപയോഗപ്പെടുത്തുന്നുവെന്നും ഈ വിപത്തിനെ തടഞ്ഞേ മതിയാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ അവിശുദ്ധ ചങ്ങല പൊട്ടിച്ചെറിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ സെറിമോണിയല്‍ പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോകത്ത് തന്നെ മാതൃകയാവുന്ന പദ്ധതിയായാണ് യൂണിസെഫ് സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെ വിലയിരുത്തിയത്.

സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ രാജ്യത്ത് തന്നെ മാതൃകയാണ്. കുട്ടികളില്‍ അര്‍പ്പണ ബോധവും കാര്യ പ്രാപ്തിയും സൃഷ്ടിക്കാന്‍ എസ്പിസിക്ക് വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ആവേശം ചോരാതെ മികച്ച പരേഡ് കാഴ്ചവച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News