രാത്രിയില്‍ പെണ്‍കുട്ടിയെ കാണാനെത്തി; യുവാവിനെ ക്രൂരമായി മര്‍ദിച്ച് മൂത്രം കുടിപ്പിച്ചു

പെണ്‍കുട്ടിയെ കാണാനെത്തിയ യുവാവിന് ക്രൂര മര്‍ദനം. ഞായറാഴ്ച രാത്രി പെണ്‍കുട്ടിയെ കാണാനെത്തിയ യുവാവിനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. രാജസ്ഥാനിലെ ഝാലോര്‍ ജില്ലയിലാണ് ദാരുണമായ സംഭവം.

മരത്തില്‍ കെട്ടിയിട്ട യുവാവിനെ നാട്ടുകാരും ബന്ധുക്കളും ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിനിടെ ബന്ധുക്കളെത്തി യുവാവിനെ വിട്ടയക്കണമെന്ന് അഭ്യർത്ഥിച്ചെങ്കിലും നാട്ടുകാര്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് യുവാവിനെ മര്‍ദിച്ച ശേഷം നിര്‍ബന്ധിച്ച് മൂത്രം വായിലൊഴിക്കുകയും കുടിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് യുവാവിനെ വിട്ടയച്ചത്.

അതേസമയം, പെണ്‍കുട്ടി യുവാവിനെതിരെ പൊലീസിൽ മൊഴി നല്‍കി. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് മര്‍ദനമേറ്റ യുവാവിനെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം.

യുവാവിനെ മര്‍ദിച്ച കേസില്‍ ആറുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ യുവാവിന് മര്‍ദനമേറ്റ സംഭവത്തില്‍ ആരും പരാതിയുമായി രംഗത്തുവന്നിരുന്നില്ല. തുടര്‍ന്ന് പൊലീസ് ഇയാളെ അന്വേഷിച്ച് കണ്ടുപിടിക്കുകയായിരുന്നു. ഇതിന് ശേഷം ഇയാളില്‍ നിന്ന് പരാതി വാങ്ങി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News