അദാനിയുടെ ഓഹരി തട്ടിപ്പ് വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളമായിരുന്നു പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചൊവ്വാഴ്ച്ച ഉണ്ടായത്. ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെട്ടു. പിന്നീട് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്.
മോദി- അദാനി മാജിക്കാണ് പല ഇടപാടുകളിലും പ്രകടമാകുന്നത്. പ്രധാനമന്ത്രി ഓസ്‌ട്രേലിയ സന്ദര്‍ശിച്ചാല്‍ ബാങ്കുകള്‍ അദാനിക്ക് നൂറ് കോടി ഡോളര്‍ വായ്പ നല്‍കും. മോദി ബംഗ്ലാദേശില്‍ പോയാല്‍ ബംഗ്ലാദേശില്‍ പവര്‍ ഡവലപ്‌മെന്റ് ബോര്‍ഡ് അദാനിയുമായി 25 വര്‍ഷത്തെ കരാര്‍ ഒപ്പുവയ്ക്കും. അദാനിക്ക് ‘കാറ്റാടിപ്പാടം’ പദ്ധതി നല്‍കാന്‍ മോദി സമ്മര്‍ദ്ദം ചെലുത്തിയെന്ന് ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് രാജപക്‌സെ പറഞ്ഞതും രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ചൂണ്ടിക്കാട്ടി. മോദിയുടെ വിദേശ യാത്രകളില്‍ എത്ര തവണ അദാനിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ചോദിച്ച രാഹുല്‍ മോദിയും അദാനിയും ഒന്നിച്ചുള്ള ചിത്രം ലോക്‌സഭയില്‍ ഉയര്‍ത്തിക്കാട്ടി.അദാനി മോദിയുടെ വിധേയനാണെന്നും രാഹുൽഗാന്ധി സഭയിൽ പറയുകയുണ്ടായി.
പ്രസംഗത്തിനിടെ നാല് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് രാഹുല്‍ തേടി. ഒന്ന്. എത്ര തവണ അദാനിയുമൊന്നിച്ച് വിദേശയാത്ര നടത്തി?. രണ്ട്. പ്രധാനമന്ത്രിയുടെ വിദേശയാത്രയില്‍ എത്രതവണ അദാനി ഉണ്ടായിരുന്നു?. മൂന്ന്. പ്രധാനമന്ത്രിയുടെ വിദേശയാത്രയ്ക്ക് തൊട്ടുപിന്നാലെ എത്രതവണ അദാനി വിദേശത്തേക്ക് പോയി?. നാല്. തെരഞ്ഞടുപ്പ് ബോണ്ടായി എത്ര തുക അദാനി ബിജെ പിക്ക് നല്‍കി. രാഹുലിന്റെ പ്രസംഗത്തെ എതിര്‍ത്ത് ബിജെപി അംഗങ്ങള്‍ എഴുന്നേറ്റതോടെ സഭയില്‍ ബഹളമായി.
അദാനിയെ സംരക്ഷിക്കാന്‍ കേന്ദ്രം രാജ്യസ്‌നേഹം മറയാക്കുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എം പി
ചരിത്രത്തില്‍ ആദ്യമായാണ് രാജ്യസ്‌നേഹം ഉയര്‍ത്തി ഒരു കള്ളപ്പണകമ്പനിയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നത്. അദാനിയുടെ ഓഹരി തട്ടിപ്പ് വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യത്തില്‍ നിന്ന് ഒളിച്ചോടുകയാണ് കേന്ദ്ര സർക്കാർ. സുതാര്യമായ അന്വേഷണം നടത്തി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അതിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജോൺ ബ്രിട്ടാസ് എം പി ആവശ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here