തിയറ്ററുകളില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് വിലക്കില്ല

റിലീസ് ദിവസം തിയറ്ററുകളിലെത്തി പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നതിന് ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് സിനിമാ സംഘടനകള്‍ വിലക്ക് ഏര്‍പ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സംവിധായകന്‍ ബി ഉണ്ണികൃഷണന്റെ ചിത്രം വെച്ചുള്ള വിലക്ക് സംബന്ധിച്ച ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തുടരുകയാണ്. ഇത്തരം റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

Mammootty is a 'vigilante cop' in Christopher, see first look poster |  Entertainment News,The Indian Express

മമ്മൂട്ടി നായകനാകുന്ന ക്രിസ്റ്റഫര്‍ റിലീസിന് രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വിലക്കെന്ന വാര്‍ത്ത വൈറലാകുന്നത്. ഇതിന് പിന്നില്‍ ബോധപൂര്‍വമായ ഗൂഢാലോചന ഉണ്ടെന്നും ക്രിസ്റ്റഫര്‍ ചിത്രത്തെ കുറിച്ച് ആശയകുഴപ്പം ഉണ്ടാക്കാനാണ് ശ്രമമെന്നും ബി ഉണ്ണികൃഷണന്‍ കുറ്റപ്പെടുത്തുന്നു. തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം വാര്‍ത്തകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News