കേമനാകാന്‍ വിടില്ല…ജി പി ടിക്ക് മറുപടിയുമായി ഗൂഗിളിന്റെ സമാന്തര പ്ലാറ്റ്‌ഫോം

ജി പി ടി ചാറ്റ് ബോട്ട് ടെക് ലോകത്ത് തരംഗം സൃഷ്ടിച്ച് ദിവസങ്ങള്‍ക്കകം, സമാനമായ ടെക്‌നോളജി പുറത്തിറക്കി ഗൂഗിള്‍. ബാര്‍ഡ് എന്നാണ് ഗൂഗിള്‍ പുതുതായി പുറത്തിറക്കിയ എ ഐ അധിഷ്ഠിത പ്ലാറ്റ്‌ഫോമിന്റെ പേര്. ഗൂഗിളിന്റെ ലാംഡ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ചാറ്റ്‌ബോട്ട് എന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു.

ചാറ്റ് ജിപിടിയുടെ മൊബൈല്‍ ആപ്പ് പുറത്തിറക്കാന്‍ കമ്പനി ഒരുങ്ങുന്നുവെന്ന പ്രഖ്യാപനം പുറത്തുവന്നതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഗൂഗിളിന്റെ ഈ നീക്കം. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഗൂഗിള്‍ സി ഇ ഒ സുന്ദര്‍ പിച്ചൈ പ്രതികരിച്ചിരുന്നു. ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിനില്‍ എഐ അധിഷ്ഠിത സംവിധാനം ഒരുക്കുമെന്നായിരുന്നു സുന്ദര്‍പിച്ചൈ അറിയിച്ചത്. വാര്‍ത്താ വെബ്സൈറ്റായ സെമഫോറാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

Chat GPT vs Google: Why Is Google Scared From Chat GPT?

നിലവില്‍ ഓണ്‍ലൈനായി കമ്പ്യൂട്ടറുകളിലും സ്മാര്‍ട്ട് ഫോണുകളിലുമാണ് ചാറ്റ് ജി പി ടിയുടെ സേവനം ലഭ്യമാകുന്നത്. എന്നാല്‍ കൂടുതല്‍ സേവനം ചാറ്റ് ജിപിടിയില്‍ ഉള്‍പ്പെടുത്തുമെന്നും പുത്തന്‍ അപ്ഡേറ്റായ ‘ജി പി ടി 4’ വേര്‍ഷനില്‍ കൂടുതല്‍ ജനപ്രിയത വര്‍ധിപ്പിക്കാനുള്ള ഇടപെടല്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.

Bard: Google launches ChatGPT rival - BBC News

ജനറേറ്റീവ് പ്രീട്രെയിന്‍ ട്രാന്‍സ്ഫോമര്‍ എന്നതിന്റെ ചുരുക്കമാണ് ജിപിടി. പരസ്പരം സംസാരിച്ച് വിവരങ്ങള്‍ കൈമാറുന്ന രീതിയിലാണ് ചാറ്റ് ജിപിടിയുടെ പ്രവര്‍ത്തനം. കമ്പ്യൂട്ടര്‍ നല്‍കുന്ന പോലെയല്ല, മനുഷ്യര്‍ നല്‍കുന്ന പോലെയുള്ള ഉത്തരമാണ് ചാറ്റ് ജിപിടി നല്‍കുന്നതെന്നാണ് വലിയ പ്രത്യേകത. അതുതന്നെ ഉപയോഗിക്കുന്നവരുടെ ആവശ്യം പോലെയായിരിക്കും. ഏത് ഭാഷാരീതിയിലും ചാറ്റ് ജിപിടി മറുപടി നല്‍കും. കുട്ടി പറയുന്നപോലെ പറയാന്‍ ആവശ്യപ്പെട്ടാല്‍, കുട്ടികളുടെ ഭാഷ ഉപയോഗിക്കാനും ജിപിടിക്ക് മടിയില്ല. ഇത്തരം ഫീച്ചേഴ്സ് തന്നെയാണ് ജിപിടിയെ ജനപ്രിയമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News