കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം പതിവിലും കൂടുതലായി മഞ്ഞ പുതച്ചിരുന്നു. ആരാധകരുടെ ആര്‍പ്പുവിളികള്‍ വിജയത്തിനായി മുഴങ്ങി. ഉശിരുകാട്ടാന്‍ ഇരുടീമുകളും കളി തുടങ്ങിയപ്പോഴാണ് രണ്ടാം മിനിറ്റില്‍ അബ്ദുനാസര്‍ എല്‍ ഖയാത്തിയുടെ ഗോള്‍ കേരള ബ്ലാസ്‌റ്റേസിന്റെ ഗോള്‍വല തകര്‍ത്തത്.
ചെന്നൈയിന്‍റെ ഗോളിനു ശേഷവും മഞ്ഞ പുതച്ച സ്റ്റേഡിയത്തില്‍ ആര്‍പ്പുവിളികള്‍ക്ക് കുറവുണ്ടായിരുന്നില്ല. കാണികളെ ത്രസിപ്പിച്ചുകൊണ്ട് 38ാം മിനിറ്റില്‍ അഡ്രിയന്‍ ലൂണയും 64ാം മിനിറ്റില്‍ മലയാളി താരം രാഹുല്‍ കെ പിയും ഓരോ ഗോളുകള്‍ വീതം നേടി ചെന്നൈയിന് മറുപടി നല്‍കി. ചെന്നൈയിന്‍ എഫ് സിയുടെ ഒരു ഗോളിനെതിരെ രണ്ട് ഗോള്‍ നേടിയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തകര്‍പ്പന്‍ വിജയം.
ഈ വിജയത്തിലൂടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫിലേക്ക് അതിവേഗം ചുവടുവെക്കുകയാണ് കേരളത്തിന്റെ പട. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ മുന്നേറ്റം ബംഗാളിനോടേറ്റ തോല്‍വിയില്‍ നിന്നുള്ള ടീമിന്റെ ഗംഭീര തിരിച്ചുവരവാണ്. വിജയത്തോടെ വന്‍ റെക്കോര്‍ഡും ഇനി ടീമിന് സ്വന്തം. നിലവില്‍ 17 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റുമായി കേരളത്തിന്റെ കൊമ്പന്‍മാര്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. എന്നാല്‍ മറുവശത്ത് ഇത്രയും മത്സരങ്ങളില്‍ നിന്ന് 18 പോയിന്റ് മാത്രമുള്ള ചെന്നൈയിന്‍ എട്ടാം സ്ഥാനത്താണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here