രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ കിട്ടാക്കടം 6.3 ലക്ഷം കോടി രൂപ

രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ കിട്ടാക്കടം 6.3 ലക്ഷം കോടി രൂപ. രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എംപിയ്ക്ക് കേന്ദ്ര ധനമന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 6.30 ലക്ഷംകോടിയിൽ കിട്ടാക്കടം കൂടുതൽ പൊതുമേഖലാ ബാങ്കുകൾക്കാണ്‌.

എസ്‌ബിഐ 1.12ലക്ഷം കോടി, പഞ്ചാബ് നാഷണൽ ബാങ്ക് 92448 കോടി, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ- 79589 കോടി, കനറാ ബാങ്ക്- 54,436 കോടി, ബാങ്ക് ഓഫ് ബറോഡ 54,059 കോടി എന്നിങ്ങനെയാണ്‌ പൊതുമേഖല ബാങ്കുകൾക്ക്‌ കിട്ടാക്കടം. ഐഡിബിഐ 34,115 കോടി, ഐസിഐസിഐ 33,295 കോടി, യെസ്‌ ബാങ്ക്‌ 27,976 കോടി, ആക്‌സിസ്‌ ബാങ്ക്‌ 18,566 കോടി, എച്ച്‌ഡിഎഫ്‌സിഐ 16,101 കോടി എന്നിങ്ങനെയാണ്‌ സ്വകാര്യ ബാങ്കുകൾക്കുള്ള കിട്ടാക്കടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News