ബിജെപി നേതാവും അഭിഭാഷകയുമായ ലക്ഷ്മണചന്ദ്ര വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിച്ചതില്‍ സി പി ഐ എമ്മും അഭിഭാഷകരുടെ യൂണിയനും പ്രതിഷേധിച്ചു. നിയമനത്തിനെതിരെയുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ വിക്ടോറിയ ഗൗരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയായിരുന്നു. നിയമനത്തിനെതിരെ മദ്രാസ് ഹൈക്കോടതിക്ക് സമീപം സിപിഐ എം പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുമേന്തി പ്രതിഷേധിച്ചു.
ബിജെപിയുമായും ബിജെപി നേതാക്കളുമായും ദീര്‍ഘടകാലമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വിക്ടോറിയാഗൗരി മുസ്ലീമുകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരെ വിദ്വേഷപ്രചരണം നടത്തി വിവാദത്തിലായിരുന്നു. ‘ഇന്ത്യയെ സംബന്ധിച്ചിടത്തോളം മുസ്ലീമുകളേക്കാള്‍ കൂടുതല്‍ ഭയപ്പെടേണ്ടത് ക്രിസ്ത്യാനികളെയാണ്. മതപരിവര്‍ത്തനം; പ്രത്യേകിച്ച് ലവ്ജിഹാദ് നടത്തുന്നതിനാല്‍ ഇരുകൂട്ടരും ഒരുപോലെ അപകടകാരികളാണ്’ എന്നാണ് വിക്ടോറിയാഗൗരിയുടെ ഒരു അഭിപ്രായപ്രകടനം.
വിക്ടോറിയാഗൗരിയുടെ ട്വീറ്റുകളും മറ്റും വിവാദമായതോടെ അവരുടെ ട്വിറ്റര്‍ അക്കൗണ്ട് തന്നെ അപ്രത്യക്ഷമായി. ഈ ട്വിറ്റര്‍ അക്കൗണ്ടില്‍ താന്‍ മഹിളാമോര്‍ച്ചാ ദേശീയജനറല്‍ സെക്രട്ടറിയായിരുന്നെന്ന് അവര്‍ അവകാശപ്പെട്ടിട്ടുണ്ട്. ഭരണഘടനയ്ക്കും മതനിരപേക്ഷതയ്ക്കും ഗുരുതരപോറലുകളേല്‍പ്പിക്കുന്ന നിലപാടുകളുള്ള ഒരാളെ ജഡ്ജിയായി നിയമിക്കരുതെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലെ തന്നെ ഒരുവിഭാഗം അഭിഭാഷകര്‍ രംഗത്തെത്തിയിരുന്നു. ഇതെല്ലാം മറികടന്നാണ് വിക്ടോറിയ ഗൗരിയുടെ നിയമനം സുപ്രീം കോടതി ശരിവച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here