വ്യാജ വിസാ കേസുകള്‍ തടയാന്‍ പുതിയ നടപടികളുമായി കുവൈത്ത്

വ്യാജ വിസാ കേസുകള്‍ തടയാന്‍ പുതിയ പദ്ധതികളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. രാജ്യത്തേക്കുള്ള വ്യാജ വിസകള്‍ തടയാനായി കുവൈത്ത് വിസാ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുകയാണ്. രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കാനായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ രൂപീകരിച്ച സമിതിയിലാണ് ശെയ്ഖ് തലാല്‍ അല്‍ ഖാലിദ് പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട തീരുമാനം പ്രഖ്യാപിച്ചത്.

ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നായി നിരവധി പേരാണ് തൊഴിലിനായി കുവൈത്തിലെത്തുന്നത്. ഇത്തരത്തില്‍ കുവൈത്തിലെത്തുന്ന തൊഴിലാളികളുടെ പ്രവേശനം സുരക്ഷിതമാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമെല്ലാം ലക്ഷ്യമിട്ടാണ് ആഭ്യന്തര മന്ത്രാലയം പുതിയ വിസ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആപ്പ് പുറത്തിറങ്ങിയിട്ടില്ല. വിസ ആപ്പ് ഉടന്‍ പുറത്തിറക്കുമെന്ന് കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അസ്സബാഹ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആപ്പ് പ്രവര്‍ത്തന സജ്ജമാകുന്നതോടെ കുവൈത്തിലേക്ക് പുതുതായി ജോലിക്ക് വരുന്ന പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പായി എന്‍ട്രി വിസയുടെ സാധുത ഉറപ്പ് വരുത്താന്‍ സാധിക്കും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News