ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളിലെ വിനോദ സഞ്ചാരം തടയണമെന്ന് നിര്‍ദ്ദേശിച്ച് സുപ്രീം കോടതി ഉന്നതാധികാര സമിതി. ഉത്തരാഖണ്ഡിലെ കോര്‍ബറ്റ് കടുവാ സംരക്ഷണ മേഖലയില്‍ കടുവാ സഫാരി പാര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. കടുവാ സങ്കേതങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍ എന്നിവിടങ്ങളില്‍ സഫാരികളും മൃഗശാലകളും സ്ഥാപിക്കാന്‍ അനുവദിക്കുന്ന നിയമങ്ങള്‍ റദ്ദാക്കണമെന്നാണ് സമിതി നിര്‍ദേശിച്ചു. അല്ലാത്ത പക്ഷം ഈ നിയമങ്ങളില്‍ ഭേദഗതി വരുത്തണമെന്നും കോടതി പറഞ്ഞു.
പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് സംരക്ഷിത വനമേഖലയോട് ചേര്‍ന്ന് മൃഗശാലകള്‍ നിര്‍മ്മിക്കാന്‍ അനുവാദം നല്‍കാറ്. 1980ലെ വനസംരക്ഷണ നിയമത്തില്‍ ഈ വിഷയം വ്യക്തമായി പറയുന്നുണ്ട്. 2012, 2016, 2019 എന്നീ വര്‍ഷങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
മൃഗശാലകളുടെ രൂപീകരണം സാധാരണ ജനങ്ങളുടെ ജീവിതം ദുഃസഹമാക്കുന്ന രീതിയിലാവരുതെന്നും പാനല്‍ വ്യക്തമാക്കി. നാഷണല്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കാനും പാനല്‍ നിര്‍ദേശിക്കുന്നു. വന്യജീവി സങ്കേതങ്ങളില്‍ സഫാരികളും മൃഗശാലകള്‍ക്കും സ്ഥാപിക്കാന്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്ന റിപ്പോര്‍ട്ട് സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി കഴിഞ്ഞ മാസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് ബുധനാഴ്ചയാണ് സുപ്രീംകോടതി സമിതി റിപ്പോര്‍ട്ട് പരിഗണിക്കുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here