റിപ്പോ നിരക്ക് വീണ്ടും ഉയര്‍ത്തി ആര്‍ബിഐ. 25 ബെയ്സിസ് പോയിന്റ് ആണ് ഉയര്‍ത്തിയത്. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഈ പ്രഖ്യാപനം നടത്തിയത്. ആര്‍ബിഐയുടെ മൂന്ന് ദിവസത്തെ പണനയ യോഗത്തിന് ശേഷമാണ് ഗവര്‍ണര്‍ റിപ്പോ നിരക്ക് വര്‍ധനവ് പ്രഖ്യാപിച്ചത്. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ വീണ്ടും കൂടും.
ഡിസംബറില്‍ 35 ബേസിക് പോയിന്‍റ് കൂട്ടി റിപ്പോ നിരക്ക് 6.25 ശതമാനമാക്കി വര്‍ധിപ്പിച്ചിരുന്നു. ഇതോടെ മെയ് മാസത്തിന് ശേഷം ഇതുവരെയുള്ള റിപ്പോ നിരക്കില്‍ 2.50 ശതമാനം വര്‍ധനവാണ് ഉണ്ടായത്. പലിശ നിരക്ക് ഉയര്‍ന്നതോടെ പ്രതിമാസം അടയ്ക്കുന്ന ഇഎംഐയും ഉയരും.
ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്നുണ്ടെങ്കിലും രാജ്യത്തെ സമ്പദ് വ്യവസ്ഥ ശക്തമായ നിലയിലാണെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. 2024 സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം 5.3ശതമാനത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here