തീയേറ്റര്‍-ഒടിടി റിലീസ് തര്‍ക്ക പരിഹാരം; ഫിലിം ചേമ്പര്‍ യോഗം ഇന്ന്

തീയേറ്റര്‍-ഒടിടി റിലീസ് തര്‍ക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഫിലിം ചേമ്പര്‍ യോഗം ഇന്ന്. തീയേറ്റര്‍ ഉടമകള്‍ ഒടിടി റിലീസ് 42 ദിവസത്തിന് ശേഷമാക്കണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ്.

ഇത് പാലിക്കാത്തവരുടെ സിനിമകള്‍ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ല എന്നാണ് ഫിയോക്കിന്റെ നിലപാട്. ഇക്കാര്യത്തിലാണ് ഇന്ന് നടക്കുന്ന യോഗത്തില്‍ തീരുമാനമുണ്ടാകുക.

ഒട്ടുമിക്ക നിര്‍മാതാക്കളും നടന്മാരും തീയേറ്റര്‍ റിലീസ് ചെയ്ത ഉടന്‍ തന്നെ ഒടിടിയിലും സിനിമ റിലീസ് ചെയ്യുകയാണ്. പല ചിത്രങ്ങളും 14 ദിവസത്തിനകം ഒടിടിയില്‍ എത്തിയിട്ടുണ്ട്.

ഇനി മുതല്‍ അത് അനുവദിക്കാതെ 42 ദിവസത്തെ നിബന്ധന നിര്‍മാതാക്കളുടെ ചേംബര്‍ ഒപ്പിട്ട് നല്‍കിയിരുന്നു. മാത്രമല്ല, റിലീസിനുള്ള അപേക്ഷയും ഇനി ചേംബര്‍ പരിഗണിക്കില്ല. ഇത് ലംഘിക്കുന്ന നിര്‍മ്മാതാക്കളെ വിലക്കാനുമാണ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News