ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയെന്ന് ഡോക്ടര്‍മാര്‍

ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം, അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകില്ല.

ആശുപത്രിയിലെത്തി 48 മണിക്കൂറിനുള്ളില്‍ തന്നെ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായി. കുടുംബാംഗങ്ങളോടും ആരോഗ്യ പ്രവര്‍ത്തകരോടും സംസാരിക്കുന്നുണ്ട്. ന്യുമോണിയ ബാധയിലും കുറവുണ്ട്. രക്തത്തില്‍ ഓക്സിജന്റെ അളവ് നിയന്ത്രിക്കാന്‍ ഘടിപ്പിച്ച ബൈപ്പാപ്പും രാവിലെ മാറ്റി. എന്നാല്‍, തുടര്‍ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് ഉടന്‍ മാറ്റില്ലെന്ന് ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന ഡോക്ടര്‍ മഞ്ചു തമ്പി അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ആറംഗ മെഡിക്കല്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി ചികിത്സ വിലയിരുത്തി. ഇവരുടെ നിര്‍ദേശം കൂടി പാലിച്ചാണ് നിലവിലെ ചികിത്സ. എല്ലാ കാര്യങ്ങളും ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കുന്നുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. സന്ദര്‍ശകര്‍ക്ക് വിലക്കുണ്ടെങ്കിലും കക്ഷി-രാഷ്ട്രീയ വ്യത്യാസമില്ലാതെ നിരവധി പേരാണ് ഉമ്മന്‍ചാണ്ടിയെ കാണാനായി ആശുപത്രിയിലേക്ക് എത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here