ഈ വര്‍ഷത്തെ പ്രണയദിനത്തില്‍ പശുവിനെ ആലിംഗനം ചെയ്യാം; നിര്‍ദേശവുമായി കേന്ദ്രം

ഈ വര്‍ഷത്തെ പ്രണയദിനം (ഫെബ്രുവരി 14) പശു ആലിംഗന ദിനമായി ആചരിക്കാന്‍ കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡിന്റെ നിര്‍ദേശം. പശുക്കളെ ആലിംഗനം ചെയ്യുന്നതിലൂടെ വൈകാരിക സമൃദ്ധിയും സന്തോഷവും ഉണ്ടാകുമെന്ന് ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നു. ഫെബ്രുവരി ആറിനാണ് ബോര്‍ഡ് വിചിത്ര ഉത്തരവ് പുറത്തിറക്കിയത്.

എല്ലാ പശുസ്‌നേഹികളും ഫെബ്രുവരി 14 കൗ ഹഗ് ഡേ ആയി ആചരിക്കണം. ഗോമാതാവിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്നതിലൂടെ ജീവിതത്തില്‍ സന്തോഷം നിറയുകയും പോസിറ്റീവ് എനര്‍ജി ലഭിക്കുകയും ചെയ്യുമെന്നും ഉത്തരവില്‍ പറയുന്നു. ഫെബ്രുവരി ആറിനാണ് സര്‍ക്കുലര്‍ പുറത്തിറങ്ങിയത്.

പശു ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണെന്നും ഉത്തരവില്‍ പറയുന്നു. പാശ്ചാത്യസംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗസംരക്ഷണ ബോര്‍ഡ് കുറ്റപ്പെടുത്തുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ വളര്‍ച്ച വേദ പാരമ്പര്യത്തെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നുവെന്നും ഉത്തരവിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News