ഡിജിറ്റല്‍ പണമിടപാടുകളില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉപയോഗിക്കുന്ന മാധ്യമങ്ങളിലൊന്നാണ് ഫോണ്‍പേ. ഇത്തരം ആപ്ലിക്കേഷനിലൂടെ രാജ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ അളവില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായത്. ഫോണ്‍പേയില്‍ ഇനി ‘ഇന്റര്‍നാഷണല്‍’ യു പി ഐ പേയ്‌മെന്റുകളും ലഭ്യമാകും എന്ന റിപ്പോര്‍ട്ടാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്.
യു പി ഐ സേവനം അവതരിപ്പിച്ചിരിക്കുന്ന രാജ്യങ്ങളിലേക്ക് ഇനി മുതല്‍ ഫോണ്‍പേയിലൂടെ സുഗമമായി പണമിടപാട് നടത്താന്‍ സാധിക്കും. യു എ ഇ, സിംഗപ്പൂര്‍, മൗറീഷ്യസ്, നേപ്പാള്‍, ഭൂട്ടാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നേരത്തെ യു പി ഐയ്ക്ക് അംഗീകാരം ലഭിച്ചിരുന്നു.
കേന്ദ്ര ബജറ്റ് പ്രകാരം 2022ല്‍ യു പി ഐ വഴി 126 ലക്ഷം കോടി രൂപയുടെ ഇടപാടാണ് നടന്നത്. ഈ കാലയളവില്‍ 7,400 കോടി ഡിജിറ്റല്‍ പേയ്‌മെന്റുകളാണ് ഇക്കാലയളവില്‍ നടന്നതെന്നും ബജറ്റ് സൂചിപ്പിക്കുന്നു. ഇന്റര്‍നാഷണല്‍ യു പി ഐ പേയ്‌മെന്റ് ലഭ്യമാകുന്നതോടെ ഇതില്‍ വര്‍ധനവുണ്ടാകാനുള്ള സാധ്യതയും ഉണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here