കേരളം കട്ടപ്പുറത്താകുമെന്ന് പറയുന്നവരുടെ സ്വപ്നം കട്ടപ്പുറത്താകും:മന്ത്രി കെ എന്‍ ബാലഗോപാല്‍

കേരളം കട്ടപ്പുറത്താകുമെന്ന് പറയുന്നവരുടെ സ്വപ്നം കട്ടപ്പുറത്താകുമെന്നും കേരളം കടക്കെണിയിലല്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ബജറ്റ് ചര്‍ച്ചയില്‍ നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു ധനമന്ത്രി. സര്‍ക്കാരിന് കൃത്യമായ ലക്ഷ്യബോധമുണ്ട്. എന്നാല്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്നതാണ് പ്രതിപക്ഷ നിലപാട്.

പ്രതിപക്ഷ നിലപാട് രാഷ്ട്രീയ അതിപ്രസരത്തിലാണെന്നും ബജറ്റിലെ നല്ല കാര്യങ്ങള്‍ പ്രതിപക്ഷം കണ്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് ഒന്നും മിണ്ടിയില്ല. പ്രതിപക്ഷം മാധ്യമവാര്‍ത്തകള്‍ക്ക് പിന്നാലെ പോവുകയാണ് ചെയ്തത്- മന്ത്രി പറഞ്ഞു.

‘സംസ്ഥാന ബജറ്റിനെ കേന്ദ്ര ബജറ്റിനൊപ്പം ഉപമിച്ച അംഗങ്ങള്‍ പ്രതിപക്ഷത്തുണ്ട്. കേന്ദ്ര ബജറ്റില്‍ കോര്‍പ്പറേറ്റുകള്‍ക്കാണ് നികുതി ഇളവ് ഉണ്ടായത്. അവര്‍ സാധാരണക്കാരുടെ ആനുകൂല്യങ്ങള്‍ എല്ലാം വെട്ടിക്കുറച്ചു. അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം ഈ വിഷയത്തില്‍ പ്രതികരണം നല്‍കി. എന്നാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസുകാര്‍ കണ്ടതായി നടിച്ചില്ല’, ധനമന്ത്രി സഭയില്‍ തുറന്നടിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കണം എന്നതാണ് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നത്. എന്നാല്‍ അത്തരത്തിലുള്ള നയമല്ല കേരളത്തിലെ സര്‍ക്കാരിനെന്നും അടച്ചുപൂട്ടിയ ഫാക്ടറികള്‍ വിലകൊടുത്ത് വാങ്ങിയാണ് ഈ സര്‍ക്കാര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News