തുര്‍ക്കിയില്‍ വീണ്ടും ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. നുര്‍ദഗി ജില്ലയില്‍ ഇന്ന് രാവിലെ എട്ടരയോടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ തുര്‍ക്കിയില്‍ ഉണ്ടാകുന്ന നാലാമത്തെ ഭൂകമ്പമാണ്.
തുര്‍ക്കിയിലും സിറയയിലുമായുണ്ടായ തിങ്കളാഴ്ച്ചയുണ്ടായ ഭൂകമ്പത്തില്‍ മരണം 9400 കടന്നു. തുര്‍ക്കിയില്‍ 6900ലധികം പേര്‍ മരിക്കുകയും 37011ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സിറിയയില്‍ മരണസംഖ്യ 2400 കവിഞ്ഞതായിട്ടാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
തെക്കന്‍ തുര്‍ക്കിയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും ഭൂകമ്പത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തെരുവുകളില്‍ ഉപേക്ഷിക്കുകയാണെന്നും ബിബിസിയുടെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂകമ്പം ബാധിച്ച 10 പ്രവിശ്യകളില്‍ അടുത്ത മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളിലുമായി മരണം 20000 കടക്കുമെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here