ബംഗാള്‍ ബജറ്റ് സമ്മേളനം; ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബി ജെ പി ബഹിഷ്‌കരിച്ചു

ബംഗാളില്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യവുമായി വീണ്ടും ബി ജെ പി പ്രതിഷേധം. ബംഗാള്‍ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ ഗവര്‍ണര്‍ സി വി ആനന്ദ ബോസിന്റെ നയപ്രഖ്യാപന പ്രസംഗം ബി ജെ പി ബഹിഷ്‌കരിച്ചു. ഗവര്‍ണര്‍ ആദ്യമായി നിയമസഭയെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് ബി ജെ പി പ്രതിഷേധം. മമത സര്‍ക്കാരിനെതിരെ മുദ്യാവാക്യവുമായി ബി ജെ പി രംഗത്തെത്തി.

ഗവര്‍ണര്‍ സംസാരിച്ച് തുടങ്ങിയ ഘട്ടത്തില്‍ തന്നെ നയപ്രഖ്യാപന പ്രസംഗത്തിന്റെ പകര്‍പ്പുകള്‍ ബി ജെ പി നേതാക്കള്‍ കീറിയെറിഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തില്‍ യാഥാര്‍ഥ്യവുമായി യാതൊരു ബന്ധമില്ലെന്നാണ് ബി ജെ പി വിമര്‍ശനം. എന്നാല്‍ പ്രതിഷേധത്തിനിടയില്‍ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ പൂര്‍ത്തിയാക്കി.

കഴിഞ്ഞ കുറേ നാളുകളായി ബംഗാളില്‍ ബി ജെ പി- ഗവര്‍ണര്‍ പോര് തുടരുകയാണ്. സംസ്ഥാന നേതൃത്വത്തിന് ഗവര്‍ണറുടെ ഇടപെടലില്‍ കടുത്ത അതൃപ്തിയാണുള്ളത്. എന്നാല്‍ ഗവര്‍ണക്കെതിരെ പരസ്യപ്രതികരണം പാടില്ലെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഗവര്‍ണര്‍ മമതാ ഗവണ്‍മെന്റുമായി ഒത്തുകളിക്കുന്നുവെന്ന ആരോപണമാണ് ബി ജെ പി പ്രധാനമായും ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ഗവര്‍ണര്‍ എ പി ജെ അബ്ദുള്‍ കലാം, വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ എന്നിവരോട് താരതമ്യം ചെയ്തത് വലിയ വിവാദമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News