പാര്‍ലമെന്റ് മാര്‍ച്ചിനെത്തിയ മെഹ്ബൂബയെ പൊലീസ് തടഞ്ഞു

ജമ്മു കശ്മീരില്‍ കയ്യേറ്റം ഒഴിപ്പിക്കാനെന്ന പേരില്‍ നടത്തുന്ന നടപടികളില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനെത്തിയ പി ഡി പി അധ്യക്ഷ മെഹ്ബൂബ മുഫ്തിയെയും പ്രവര്‍ത്തകരെയും പൊലീസ് തടഞ്ഞു. റെയില്‍ ഭവനില്‍ നിന്നും പാര്‍ലമെന്റ് വരെയായിരുന്നു പ്രതിഷേധമാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍ മാര്‍ച്ചിനെത്തിയ മെഹ്ബൂബയേയും പി ഡി പി പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് ജന്തര്‍ മന്ദര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. അറസ്റ്റിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മെഹ്ബൂബ രംഗത്തെത്തി.

ജമ്മു കശ്മീര്‍ ജനത നേരിടുന്ന ദുരിതത്തെക്കുറിച്ച് ജനങ്ങളെയും പ്രതിപക്ഷത്തെയും അറിയിക്കാനാണ് തങ്ങള്‍ ദില്ലിയിലെത്തിയത്. എന്നാല്‍ ഇവിടെയും പൊതുസമൂഹത്തിന്റെ വാ മൂടിക്കെട്ടിയതായി മെഹ്ബൂബ പ്രതികരിച്ചു.

ജമ്മു കശ്മീരില്‍ ഒരു നിയമവാഴ്ചയും കാണാനില്ല. തങ്ങള്‍ ദില്ലിയില്‍ എത്തിയത് ഹൃദയം തുറന്ന് സംസാരിക്കാനാണ്. അതിന് പാര്‍ലമെന്റിലേക്ക് പോവാന്‍ കഴിയില്ലെങ്കില്‍ പിന്നെ എവിടേക്കാണ് പോകേണ്ടതെന്നും മെഹ്ബൂബ ചോദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News