സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്നു; സിസ തോമസിനെതിരെ സിന്‍ഡിക്കേറ്റ്

സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വിസി സിസ തോമസിനെതിരെ സർവകലാശാല സിന്‍ഡിക്കേറ്റ്. സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്ന വിസിയെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

സിന്‍ഡിക്കേറ്റിന്‍റേയും ബോര്‍ഡ് ഓഫ് ഗവര്‍ണന്‍സിന്‍റേയും പല തീരുമാനങ്ങളിലും സിസ തോമസ് ഒപ്പ് വയ്ക്കുന്നില്ല.  ഇത് മൂലം സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയ നിലയിലാണ്.

വിദ്യാര്‍ഥികളുടെ സപ്ലിമെന്‍ററി പരീക്ഷകള്‍ നടത്താനാകാത്ത സ്ഥിതിയാണെന്നും, ജനുവരിയില്‍ നടക്കേണ്ടിയിരുന്ന പിഎച്ച്ഡി പ്രവേശനം മുടങ്ങിയെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആരോപിച്ചു. വിസിയെ എത്രയും വേഗം മാറ്റാന്‍ സര്‍ക്കാര്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News