ഇനി എന്നെ അങ്ങനെ വിളിക്കേണ്ട; പേരിലെ ‘മേനോന്‍’ മാറ്റി സംയുക്ത

പേരില്‍ നിന്ന് മേനോന്‍ ഒഴിവാക്കിയെന്നും തന്നെയിനി അങ്ങനെ വിളിക്കേണ്ടെന്നും നടി സംയുക്ത. ധനുഷ് നായകനായ വാത്തി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. മാധ്യമ പ്രവര്‍ത്തക സംയുക്ത മേനോന്‍ എന്നു വിളിച്ചപ്പോള്‍, തന്നെ സംയുക്ത എന്നു മാത്രം വിളിച്ചാല്‍ മതിയെന്ന് നടി പറയുകയായിരുന്നു.

”എന്നെ സംയുക്ത എന്ന് വിളിച്ചാല്‍ മതി. മേനോന്‍ എന്നത് മുന്‍പുണ്ടായിരുന്നു. പക്ഷേ ഞാന്‍ അഭിനയിക്കുന്ന സിനിമകളില്‍ നിന്ന് അത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്ന് നേരത്തേ ഒഴിവാക്കിയതാണ്”,സംയുക്ത കൂട്ടിച്ചേര്‍ത്തു.

ധനുഷ് നായകനാകുന്ന വാത്തിയില്‍ ഒരു സ്‌കൂള്‍ അധ്യാപികയുടെ വേഷത്തിലാണ് സംയുക്ത എത്തുന്നത്. ഫെബ്രുവരി 17 ന് ചിത്രം പുറത്തിറങ്ങും. മലയാള സിനിമയിലെ മുന്‍നിര നായികമാരിലൊരാളാണ് സംയുക്ത.

തീവണ്ടി എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന സംയുക്ത ലില്ലി എന്ന സിനിമയില്‍ മികച്ച പ്രകടനമാണ്  കാഴ്ച വെച്ചത്. വെള്ളം, കടുവ തുടങ്ങിയ സിനിമകളിലും സംയുക്ത വേഷമിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News