കോൺഗ്രസിനെതിരെ പാർലമെന്റിൽ ആഞ്ഞടിച്ച് നരേന്ദ്ര മോദി

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുന്നതിനിടെ കോൺഗ്രസിനെതിരെയും കോൺഗ്രസ് ഭരണകാലത്തിനെതിരെയും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . ഇന്ത്യക്ക് നഷ്ടപ്പെട്ട കാലമാണ് 2004 മുതൽ 2014 വരെ. ഇന്ത്യയെ തിരിച്ചുപിടിച്ച കാലമാണ് 2014 ശേഷമുള്ള കാലമെന്നും നരേന്ദ്രമോദി പറഞ്ഞു. അഴിമതിയും അക്രമങ്ങളും ആയിരുന്നു കോൺഗ്രസ് ഭരണകാലത്ത്‌ രാജ്യം കണ്ടത്. ഇപ്പോൾ അഴിമതിയുടെ പേരിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഒരുവശത്ത്‌ നിൽക്കുകയാണ്. കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതിപക്ഷ പാർട്ടികളെ ഒരു കുടക്കീഴിൽ കൊണ്ടുവന്നിരിക്കുകയാണെന്നും വോട്ടുചെയ്യുന്നവർക്കുപോലും സാധിക്കാത്ത കാര്യമാണ് അതെന്നും മോദി പരിഹസിച്ചു.

Parliament LIVE updates | Not satisfied with what he said, Rahul Gandhi on  PM's Lok Sabha address - India Today

രാജ്യത്തെ 25 കോടി കുടുംബങ്ങളുടെ പ്രതിനിധിയാണ് താൻ. ചിലർ സ്വന്തം കുടുംബത്തിനുവേണ്ടി പോരാടുമ്പോൾ രാജ്യത്തെ 140 കോടി ജനങ്ങൾക്കുവേണ്ടിയാണ് തന്റെ പോരാട്ടമെന്നും മോദി കൂട്ടിച്ചേർത്തു. രാജ്യത്തിന് വേണ്ടിയുള്ള തന്റെ പോരാട്ടങ്ങൾ കള്ളപ്രചരണങ്ങളിൽ തകരില്ലായെന്നും മോദി പറഞ്ഞു. ലോക്സഭയിൽ പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയത് മുതൽ പ്രതിപക്ഷം ‘അദാനി അദാനി’ മുദ്രാവാക്യം മുഴക്കി എഴുന്നേറ്റു. അതിനെയെതിർത്ത്‌ ഭരണപക്ഷാംഗങ്ങൾ ‘മോദി മോദി’ മുദ്രാവാക്യവും മുഴക്കി.

ബഹളത്തിനിടയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം ബഹിഷ്കരിച്ച് കോൺഗ്രസ് അംഗങ്ങൾ സഭയിൽ നിന്നിറങ്ങിപ്പോയി. രാജ്യത്തെ ജനങ്ങളാണ് തന്റെ കവചമെന്നും ദുരാരോപണങ്ങൾ ജനം തള്ളുമെന്നും മോദി മറുപടി നൽകി. കോൺഗ്രസ് രാജ്യത്തെ ഒരു കുടുംബത്തെ സഹായിക്കുമ്പോൾ താൻ ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും സംരക്ഷിക്കുകയാണെന്ന് മോദി അവകാശപ്പെട്ടു.

രാഹുൽഗാന്ധിയുടെ പ്രതികരണം

പ്രതിപക്ഷമുയർത്തിയ ഒരു ചോദ്യത്തിനും പ്രധാനമന്ത്രി മറുപടി നൽകിയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പ്രതികരിച്ചു. അദാനിയുടെ സംരക്ഷകനാണ് നരേന്ദ്ര മോദി. അല്ലെങ്കിൽ അദാനിക്കെതിരെ അന്വേഷണം നടത്താൻ പ്രധാനമന്ത്രി തയാറാകുമായിരുന്നു. നിസാര ആരോപണമല്ല ഉയർന്നിരിക്കുന്നത്. രാജ്യ സുരക്ഷയെപ്പോലും ബാധിക്കുന്ന വിഷയമാണ് ഇത്. ഇത്തരം വിഷയങ്ങളിൽ ഒരു മറുപടി പോലും പ്രധാനമന്ത്രി നൽകിയില്ലെന്ന് രാഹുൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News