പശുവിനെ കെട്ടിപ്പിടിക്കുന്നതിലേക്ക് മാത്രം സന്തോഷം ചുരുക്കുന്നവരുടെ തലച്ചോറിന്റെ ഘടനയെക്കുറിച്ച് സംശയിക്കേണ്ടിയിരിക്കുന്നു…വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

ഉഭയസമ്മതത്തോടെ ലോകത്തിലെ ഏത് ജീവിയെ കെട്ടിപ്പിടിച്ചാലും ആനന്ദാനുഭവം ഉണ്ടാകും. എന്നാല്‍ പശുവിനെ കെട്ടിപ്പിടിക്കുന്നതിലേക്ക് മാത്രം സന്തോഷം ചുരുക്കുന്നവരുടെ തലച്ചോറിന്റെ ഘടനയെക്കുറിച്ചു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് എഴുത്തുകാരി ശ്രീദേവി എസ് കര്‍ത്ത. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പോസ്റ്റ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.

ഈ വര്‍ഷത്തെ പ്രണയദിനം (ഫെബ്രുവരി 14) പശു ആലിംഗന ദിനമായി ആചരിക്കാന്‍ കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡിന്റെ നിര്‍ദ്ദേശം വന്നിരുന്നു. അതിനു പിന്നാലെയാണ് ശ്രീദേവി എസ് കര്‍ത്ത പോസ്റ്റുമായി രംഗത്തെത്തിയത്.

ശ്രീദേവി എസ് കര്‍ത്തയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഉഭയസമ്മതത്തോടെ ലോകത്തിലേ ഏത് ജീവിയെ കെട്ടിപ്പിടിച്ചാലും സന്തോഷത്തിന്റെ Primary signalling chemicals ആയ സെരോറ്റോണിന്‍ , ഡോപോമീന്‍ എണ്ടോര്‍ഫിന്‍ എന്നിവ ഉദ്ദീപിക്കപെടുകയും തരള സുന്ദരമായ ആനന്ദനുഭവം ഉണ്ടാവുകയും ചെയ്യും. എന്നാല്‍ പശുവിനെ കെട്ടിപ്പിടിക്കുന്നതിലേക്ക് മാത്രം സന്തോഷം ചുരുക്കുന്നവരുടെ തലച്ചോറിന്റെ ഘടനയെക്കുറിച്ചു സംശയിക്കേണ്ടിയിരിക്കുന്നു. അവര്‍ക്ക് ചിലപ്പോള്‍ എന്തിനെ കെട്ടിപ്പിടിച്ചാലും അതൊരു പശുവാണെന്ന് തോന്നുന്നതാവുമോ? കാമുകിയെ കെട്ടിപ്പിടിക്കുന്നതിനു പകരം ‘അമ്മയെ ‘കെട്ടിപ്പിടിച്ചാല്‍ മതിയെന്ന കണ്ടെത്തലുമായി ചെല്ലുന്നവരെ തൊഴിക്കാനുള്ള അവസരം കെട്ടിപ്പിടിക്കപ്പെടുന്ന ഗോമാതാക്കള്‍ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.. അങ്ങിനെ മാതയുടെ രണ്ട് തൊഴി കിട്ടുന്നതോടെ മക്കളുടെ തലച്ചോര്‍ ആദ്യമായി പ്രവര്‍ത്തിച്ചു തുടങ്ങിയെന്നു വരാം..(ഡയറി ഫാമുകളില്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്…)തൊഴി കിട്ടേണ്ട മക്കള്‍ വരി വരിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News