സിയയ്ക്കും സഹദിനും ആരോഗ്യമന്ത്രിയുടെ ആശംസ; കുഞ്ഞിന് ആവശ്യമായ പാൽ മുലപ്പാല്‍ ബാങ്കില്‍ നിന്നും നൽകാൻ നിർദേശം

ട്രാന്‍സ്ജെന്‍ഡര്‍ പങ്കാളികളായ സിയയ്ക്കും സഹദിനും കുഞ്ഞുപിറന്നതിൽ ആശംസകള്‍ നേര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സിയയെ ഫോണില്‍ വിളിച്ചാണ് മന്ത്രി സന്തോഷം പങ്കുവെച്ചത്. കോഴിക്കോട് വരുമ്പോള്‍ നേരില്‍ കാണാമെന്നും മന്ത്രി പറഞ്ഞു. മന്ത്രി നേരിട്ട് വിളിച്ചതിലുള്ള സന്തോഷം സിയയും പങ്കുവച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ച് സൂപ്രണ്ടുമായും മന്ത്രി സംസാരിച്ചു. സഹദും കുഞ്ഞും സുഖമായി ഇരിക്കുന്നതായി സൂപ്രണ്ട് അറിയിച്ചു. ഇരുവര്‍ക്കും വേണ്ട എല്ലാ ചികിത്സയും സൗജന്യമായി ചെയ്തു കൊടുക്കാന്‍ മന്ത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. മുലപ്പാല്‍ ബാങ്കില്‍ നിന്നും കുഞ്ഞിന് ആവശ്യമായ പാല്‍ കൃത്യമായി നല്‍കാന്‍ ജാഗ്രത വേണമെന്നും മന്ത്രി അറിയിച്ചു.

transbaby-hand

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ പ്രസവം കഴിഞ്ഞ് ചികിത്സയില്‍ കഴിയുകയാണ് സഹദ്. സഹദിന്റെ പ്രസവത്തിനായി ഡോക്ടര്‍മാരുടെ പ്രത്യേക പാനല്‍ രൂപീകരിച്ചിരുന്നു. പ്രത്യേക റൂമും അനുവദിച്ചു. രാവിലെ പ്രമേഹം കൂടിയതിനാല്‍ സിസേറിയന്‍ വേണ്ടി വന്നു. ആരോഗ്യനില തൃപ്തികരമായാല്‍ നാല് ദിവസത്തിനകം ഇവർക്ക് ആശുപത്രി വിടാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News