തുര്‍ക്കി ഭൂകമ്പത്തില്‍ കാണാതായവരില്‍ ഇന്ത്യാക്കാരനും

തുര്‍ക്കി ഭൂകമ്പത്തില്‍ ഇന്ത്യന്‍ സ്വദേശിയെ കാണാതായി. ബിസിനസ് ആവശ്യങ്ങള്‍ക്കായി തുര്‍ക്കിയിലെത്തിയ ബംഗളൂരു സ്വദേശിയെയാണ് കാണാതായത്.10 ഇന്ത്യക്കാര്‍ തുര്‍ക്കിയിലെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവര്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്.

ഭൂകമ്പവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനമായ ഓപറേഷന്‍ ദോസ്തിന്റെ ഭാഗമായി രണ്ട് എന്‍ ഡി ആര്‍ എഫ് സംഘം തുര്‍ക്കിയിലെത്തി. ഏഴ് വാഹനങ്ങള്‍, 5 സ്ത്രീകള്‍ അടക്കം 101 രക്ഷാപ്രവര്‍ത്തകരും നാല് പൊലീസ് നായകളും അടങ്ങുന്ന സംഘമാണ് തുര്‍ക്കിയിലെത്തിയത്. എന്‍ ഡി ആര്‍ എഫിന്റെ മറ്റൊരു സംഘത്തെ ഉടന്‍ ഇന്ത്യ തുര്‍ക്കിയിലേക്ക് അയക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി തുര്‍ക്കിയിലെ അദാനയില്‍ ഇന്ത്യ കണ്‍ട്രോള്‍ റൂമ്മും തുറന്നിട്ടുണ്ട്. ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ ഇന്ത്യയും ദുരിതാശ്വാസ സാമഗ്രികളടക്കം വിതരണം ചെയ്യുന്ന നടപടികളും ആരംഭിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തുര്‍ക്കിയിലും സിറിയയിലും വന്‍നാശ നഷ്ടങ്ങള്‍ സൃഷ്ടിച്ചത്. ഇരു രാജ്യങ്ങളിലുമായി പതിനായിരത്തിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ദുരിത ബാധിതര്‍ക്ക് സഹായം നല്‍കാന്‍ ലോകാരോഗ്യ സംഘടന അടിയന്തര മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചു. ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം 20,000ആകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. രണ്ടര കോടി ആളുകളെ ഭൂകമ്പം ബാധിക്കുമെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News