കിന്‍ഫ്രയെ സാമ്പത്തിക ബാധ്യതയില്‍ നിന്ന് ഒഴിവാക്കും; മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഇവ…

കണ്ണൂര്‍ പിണറായി വില്ലേജില്‍ എഡ്യൂക്കേഷന്‍ ഹബ് സ്ഥാപിക്കുന്നതിന് 12.93 ഏക്കര്‍ ഭൂമി ഏറ്റെടുത്തതില്‍ കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന് (കിന്‍ഫ്ര) ഉണ്ടായ 50 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇക്കാര്യം കിഫ്ബി അംഗീകരിച്ച സാഹചര്യത്തില്‍, ഭൂമി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്ന മുറയ്ക്ക് കിന്‍ഫ്രയെ സാമ്പത്തിക ബാധ്യതയില്‍ നിന്ന് ഒഴിവാക്കാനാണ് തീരുമാനം.

മറ്റു തീരുമാങ്ങള്‍

പുതുക്കിയ ഭരണാനുമതി

കാസര്‍കോട് ജില്ലയിലെ മലയോര ഹൈവേയുടെ ഭാഗമായ കോളിച്ചാല്‍ – എടപ്പറമ്പ റോഡ് സ്ട്രച്ചില്‍ ബേത്തുപ്പാറ – പരപ്പ ലിങ്ക് റോഡ് കൂടി ഉള്‍പ്പെടുത്തി പുതുക്കിയ ഭരണാനുമതി നല്‍കും. സംസ്ഥാനത്തെ മലയോര ഹൈവേയ്ക്ക് അനുവദിച്ച ആകെ തുകയില്‍ വ്യത്യാസം വരാതെയാകും ഇത്.

തത്വത്തില്‍ അനുമതി

തിരുവനന്തപുരം വര്‍ക്കലയില്‍ അരിവാളത്തിനും തൊട്ടില്‍പാലത്തിനും ഇടയില്‍ 3.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ വെസ്റ്റ്‌കോസ്റ്റ് കനാലിന്റെ സൗന്ദര്യവല്‍ക്കരണവും കനാല്‍ തീരത്ത് നടപ്പാത നിര്‍മ്മാണവും നടപ്പാക്കുന്നതിന് 19.10 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി ധനസഹായം ലഭ്യമാക്കാന്‍ തത്വത്തില്‍ അനുമതി നല്‍കും. ക്വില്‍ തയ്യാറാക്കിയ കണ്‍സെപ്റ്റ് നോട്ട് പ്രകാരമാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News