ത്രിപുരയില്‍ കാര്‍ഷിക മേഖലയെ ആകെ നശിപ്പിക്കുകയാണ് ബി ജെ പി സര്‍ക്കാര്‍: എംവി ഗോവിന്ദന്‍ മാസ്റ്റര്‍

ബി ജെ പി അധികാരത്തില്‍ വന്ന ശേഷം ത്രിപുരയില്‍ നടപ്പാക്കിയത് അര്‍ദ്ധ ഫാസിസ്റ്റ് രീതിയെന്നും ത്രിപുരയിലെ കാര്‍ഷികമേഖലയാകെ ബി ജെ പി സര്‍ക്കാര്‍ നശിപ്പിക്കുകയാണെന്നും സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ത്രിപുര ഐക്യദാര്‍ഢ്യ സദസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിപുരയില്‍ സ്വതന്ത്രവും നീതിയുക്തവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ടാണ് ജില്ലാ കേന്ദ്രങ്ങളില്‍ സി.പി.ഐ.എം. ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ചത്.

ത്രിപുരയില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പടെ കൊല്ലുകയാണെന്നും ആയിരക്കണക്കിന് വീടുകള്‍ തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു. ”നൂറുകണക്കിന് വീടുകള്‍ക്കാണ് തീവച്ചത്. രാജ്യത്തെ പ്രധാന റബ്ബര്‍ ഉത്പാദക മേഖലയായി ത്രിപുര മാറി. എന്നാല്‍ കമ്മ്യൂണിസ്റ്റ് കൃഷിക്കാരുടെ റബ്ബര്‍ മുഴുവന്‍ വെട്ടിനശിപ്പിക്കുകയാണ്. കുളങ്ങളില്‍ വിഷം കലക്കി മത്സ്യ കൃഷികള്‍ നശിപ്പിക്കുകയാണ്.
കാര്‍ഷിക മേഖലയെ ആകെ നശിപ്പിക്കുന്നു’, എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ത്രിപുരയില്‍ തോല്‍ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അന്ന് കോണ്‍ഗ്രസായ കോണ്‍ഗ്രസ് മുഴുവന്‍ ബിജെപിയില്‍ ചേര്‍ന്നുവെന്നും അദ്ദേഹം തുറന്നടിച്ചു. കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ബിജെപി അധികാരത്തില്‍ എത്തിയത്. ത്രിപുരയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് ബിജെപി സര്‍ക്കാര്‍ മാറണം എന്നാണെന്നും തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വം നടത്തിയാല്‍ ത്രിപുരയിലെ ജനങ്ങള്‍ ബിജെപിയെ താഴെയിടുമെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News