ഘാനയിലും നൈജീരിയയിലുമടക്കം 40ല്‍ അധികം രാജ്യങ്ങളില്‍; തിയറ്ററുകളില്‍ തരംഗമാകാന്‍ ആടുതോമ എത്തുന്നു

മലയാളസിനിമയിലെ എക്കാലത്തേയും മികച്ച ജനപ്രിയ ചിത്രം, പ്രേക്ഷകഹൃദയം കീഴടക്കിയ തീപ്പൊരി സിനിമ… 28 വര്‍ഷം മുന്‍പ് തിയറ്ററുകളെ പിടിച്ചുകുലുക്കിയ ഭദ്രന്‍ സംവിധാനം ചെയ്ത മോഹന്‍ ലാല്‍ ചിത്രം സ്ഫടികം ലോക റിലീസിനെത്തുമ്പോള്‍ സവിശേഷതകള്‍ ഏറെ. ഘാനയും നൈജീരിയയുമടക്കം 40ല്‍ അധികം രാജ്യങ്ങളിലാണ് പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4k atmos ശബ്ദവിന്യാസത്തില്‍ ചിത്രം എത്തുന്നത്. ഘാന, നൈജീരിയ, ടാന്‍സാനിയ, ഉഗാണ്ട എന്നെ രാജ്യങ്ങളില്‍ ആദ്യദിനം പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള സിനിമകൂടിയാണിത്. തിലകന്‍, നെടുമുടിവേണു, കെ.പി.എ.സി ലളിത, രാജന്‍ പി ദേവ്, സില്‍ക്ക് സ്മിത തുടങ്ങി മണ്‍ മറഞ്ഞു പോയ ഒരുപിടി താരങ്ങളുടെ അഭിനയ മുഹൂര്‍ത്തങ്ങളാണ് ഹൈ ഡെഫനിഷന്‍ ബാക്കിംഗിലൂടെ വീണ്ടും തിയറ്ററില്‍ എത്തിക്കുന്നത്.

ആടുതോമയും ചാക്കോമാഷും തുളസിയും പൊന്നമ്മയും ലൈലയും എസ്‌ഐ കുറ്റിക്കാടനും ഒറ്റപ്ലാക്കനച്ചനുമൊക്കെ വീണ്ടും ജീവസ്സുറ്റ കഥാപാത്രങ്ങളായി എത്തുമ്പോള്‍ പ്രേക്ഷകരും ആവേശത്തിലാണ്. പ്രേക്ഷകരുടെ നിരന്തരമായ അഭ്യര്‍ത്ഥനയുടെയും കത്തുകളുടെയും ഫലമാണ് സ്ഫടികത്തിന്റെ റീറിലീസെന്ന് സംവിധായകന്‍ ഭദ്രന്‍ പറഞ്ഞിരുന്നു. പുതിയ സാങ്കേതിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുനര്‍നിര്‍മ്മിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here