വര്‍ഗീയതയെ മതനിരപേക്ഷത കൊണ്ടുമാത്രമേ തോല്‍പ്പിക്കാന്‍ കഴിയു: മുഖ്യമന്ത്രി പിണറായി വിജയന്‍

വര്‍ഗീയതയെ മതനിരപേക്ഷത കൊണ്ടുമാത്രമേ തോല്‍പ്പിക്കാന്‍ കഴിയുകയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  ഒരു സ്വകാര്യ മാധ്യമത്തിന്‍റെ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വ്യക്തികളുടെ പേരു നോക്കി ശിക്ഷിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്നും ഇതിനെതിരെ പ്രതികരിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തില്‍ രാജ്യം ഏറെ പിന്നോട്ട് പോവുകയാണ്. ഇതിനെതിരെ മാധ്യമങ്ങള്‍ പോലും ശബ്ദമുയര്‍ത്തുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം ദി ലീലാ ഹോട്ടലില്‍ വച്ചു നടന്ന ചടങ്ങില്‍ മീഡിയാവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ അധ്യക്ഷത വഹിച്ചു. മാധ്യമം,മീഡിയാവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹിമാന്‍, മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, ദി ടെലിഗ്രാഫ് എഡിറ്റര്‍ ആര്‍. രാജഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here