ബ്രീട്ടീഷ് പാർലമെൻ്റിൽ  യുക്രെയ്ൻ  പ്രസിഡൻ്റ്; റഷ്യക്കെതിരെ ആയുധം വാങ്ങാനാണ് സന്ദർശനം എന്ന് റിപ്പോർട്ടുകൾ

യുക്രെയ്ന്‍-റഷ്യൻ പ്രശ്നം  തുടരുന്നതിനിടെ  ബ്രിട്ടനിലെത്തി യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡമിർ സെലൻസ്കി. ലണ്ടനിലെത്തിയ അദ്ദേഹത്തിനെ വിമാനത്താവളത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകാണ്  സ്വീകരിച്ചത്. ഡൗണിംഗ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ വസതിയിൽ ഇരു നേതാക്കളും തമ്മിൽ ചർച്ച നടത്തി. ബെക്കിംഗ്ഹാം കൊട്ടാരത്തിലെത്തി ചാൾസ് രാജാവിനെയും  സന്ദർശിച്ച സെലൻസ്കി ബ്രിട്ടീഷ് പാർലമെന്റിനെയും അഭിസംബോധന ചെയ്തു. 900 വർഷം പഴക്കമുള്ള വെസ്റ്റ് മിനിസ്റ്റർ ഹാളിൽ അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ ഒട്ടനവധി ജനപ്രതിനിധികളും ജീവനക്കാരുമാണ് എത്തിയത്.

റഷ്യക്കെതിരെ അതിശക്ത പോരാട്ടം തുടരുന്ന യുക്രെയ്ൻ സേനയുടെ ധൈര്യത്തിന് അഭിവാദ്യമർപ്പിച്ചാണ് ബ്രിട്ടീഷ് പാർലമെൻ്റിനെ അഭിസംബോധന ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധം ആരംഭിച്ച ആദ്യ ദിവസം മുതൽ യുക്രെയ്ന് സഹായവുമായെത്തിയ രാജ്യമാണ് ബ്രിട്ടൻ.  ആ ധൈര്യത്തിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

റഷ്യയുമായുള്ള യുദ്ധത്തിൽ കൂടുതൽ ആയുധങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെലൻസ്കി ബ്രിട്ടനിലെത്തിയത് എന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News